MA Baby

അവാർഡ് തുകയുടെ പകുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി എം.എ. ബേബി

തിരുവനന്തപുരം: പത്മഭൂഷൺ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ അവാർഡായി ലഭിച്ച 50,000 രൂപയിൽ 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. ബാക്കി തുക മാർ ക്രിസോസ്റ്റം ഫൗണ്ടേഷന് അന്നു തന്നെ തിരിച്ചു നൽകിയിരുന്നു.

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് എം.എ. ബേബിക്ക് സമ്മാനിച്ചത്.

Tags:    
News Summary - MA Baby donated award amount to the CMRF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.