കോഴിക്കോട്: കോടതികളിലെ മാധ്യമനിയന്ത്രണം പുനഃപരിശോധിക്കണമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി. മാധ്യമമേഖലയിൽ സ്വയംപ്രഖ്യാപിത പെരുമാറ്റച്ചട്ടവും മാധ്യമപ്രവർത്തകർ തന്നെയുണ്ടാക്കുന്ന എത്തിക്സ് കമ്മിറ്റിയുടെ മേൽനോട്ടവും വേണം. മാധ്യമപ്രവർത്തകൻ പി. ജിബിെൻറ രണ്ടാം ചരമവാർഷികദിനത്തിൽ സൗഹൃദകൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണചടങ്ങിൽ ‘നാവറി(രി)യുേമ്പാൾ -അകത്താര്, പുറത്താര്’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകർ തന്നെ ശാസ്ത്രീയസംവാദത്തിലൂടെ നിഗമനത്തിലെത്തി വ്യവസ്ഥകളുണ്ടാക്കണം. രാഷ്ട്രീയരംഗത്ത് എന്ന പോലെ അധാർമികത മാധ്യമ മേഖലയിലുമുണ്ടായിട്ടുണ്ട്. ഗാന്ധിജിയും ഇ.എം.എസുമൊക്കെ ചെയ്ത, ചരിത്രത്തിൽ രേഖപ്പെടുത്തുന്ന തൊഴിലിലാണ് ഏർപ്പെടുന്നതെന്ന ബോധ്യം വേണം. മാധ്യമ സ്വാതന്ത്ര്യത്തെ മുതലാളിക്കുവേണ്ടി ഉപയോഗിക്കുേമ്പാൾ മാധ്യമപ്രവർത്തകർ അതിന് കൂട്ടാവരുത്.
ഗൗരവമായി ചർച്ചചെയ്യേണ്ട വിഷയങ്ങൾ സമൂഹത്തിന് മുന്നിൽ കൊണ്ടുവരുകയെന്നതാണ് മാധ്യമധർമം. നാവുകളെ ചങ്ങലക്കിടാൻ പാടില്ല, പേനകളെ ജയിലിലടക്കാൻ പാടില്ല, ആശയങ്ങളെ ജയിലിലടക്കാൻ പാടില്ല എന്ന മാർക്സിയൻ ആശയം പ്രസക്തമാണ്. എഴുത്തോ, നിെൻറ കഴുത്തോ-എന്ന ആശങ്കയുടെ കാലത്താണ് സച്ചിദാനന്ദൻ ‘നാവുമരം’ എന്ന കവിതയെഴുതിയത്. മാധ്യമങ്ങളും നിശ്ശബ്ദരാക്കപ്പെട്ടവരുടെ ശബ്ദം കേൾപ്പിക്കാൻ ശ്രമിക്കുന്നവരും ഇന്ന് ഒരേവിധം ആക്രമിക്കപ്പെടുന്നു. ഇരുട്ടിെൻറ ശക്തികൾക്കെതിരെ മിന്നാമിനുങ്ങിനെയെങ്കിലും തുറന്നുവിടാൻ ശ്രമിക്കുന്നവർ വധിക്കപ്പെടുന്നു. എന്താണ് പറയേണ്ടതെന്ന് നാവ് തിരിച്ചറിയേണ്ടതുണ്ട്. എന്നാൽ നാവ് അരിയപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ചോദിക്കേണ്ട ചോദ്യങ്ങൾ ഉയർന്നുവരുന്നില്ല എന്നതിനൊപ്പം വേണ്ടത്ര ചോദ്യങ്ങൾ ചോദിക്കുന്നില്ല എന്നും താൻ സന്ദേഹിക്കുന്നതായി ബേബി പറഞ്ഞു. സജീവൻ കല്ലേരി, ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫ് പി.വി. ജീജോ, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, ജില്ല സെക്രട്ടറി പി. വിപുൽനാഥ്, ശോഭു, സുബീഷ് പ്രസംഗിച്ചു. ജിബിനെക്കുറിച്ച ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.