തിരുവനന്തപുരം: ശബരിമല സംബന്ധിച്ച സിപിഎം നിലപാട് ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കാനാവില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സ്ത്രീതുല്യതയുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെങ്കിലും നാം ജീവിക്കുന്നത് പുരുഷാധിപത്യ സമൂഹത്തിലാണെന്ന് ഓര്‍ക്കണം. ഭരണം കിട്ടിയാലും സി.പി.എം നിലപാടുകളെല്ലാം നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിവിധി വന്നാല്‍ എല്ലാവരുമായും സാമൂഹിക സംഘർഷം ഒഴിവാക്കുക എന്നതാണ് പാർട്ടി നയം. ശബരിമല യുവതി പ്രവേശത്തിൽ സുപ്രീം കോടതി വിധിവരെ ക്ഷമിച്ചിരിക്കുക. വിധി വന്നാൽ അതിന്റെ സ്വഭാവം പരിശോധിച്ച് ജനങ്ങളുമായി ചർച്ച ചെയ്ത് നടപ്പാക്കുമെന്നും ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അദ്ദേഹം വിശദീകരിച്ചു.
ആർ.ബാലശങ്കറിന്റെ വിവാദ പ്രസ്താവന തനിക്ക് ശ്രദ്ധകിട്ടാൻ വേണ്ടി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ്. ഇന്ത്യയിൽ കമ്യൂണിസ്റ്റ് ഭരണം നലവിലുള്ള ഏകസംസ്ഥാനമാണ് കേരളം. ഇവിടെ ബി.ജെ.പിയുമായി എന്തു നീക്കുപോക്ക് ഉണ്ടാക്കാനാണ്. ഒ. രാജഗോപാൽ പറഞ്ഞ കാര്യങ്ങളും ഈയവസരത്തിൽ ഓർക്കണം. കേന്ദ്ര ഏജൻസികൾ കുരച്ചുചാടുന്ന കേരളത്തിൽ ബി.ജെ.പി എന്ത് ഡീലാണ് സിപിഎമ്മുമായി നടത്തുക. ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ കേരളത്തിൽ അവസരം ഒരുക്കികൊടുത്തത് കോൺഗ്രസാണെന്നും എം.എ ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.