കൊച്ചി: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുശേഷം എറണാകുളത്തെ വസതിയിൽ വിശ്രമിക്കുകയായിരുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ആരോഗ്യാവസ്ഥ മോശമായതിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ രക്തസമ്മർദം കുറയുകയും ഹൃദയമിടിപ്പ് കൂടുകയും ചെയ്തിരുന്നു.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുശേഷം ഒന്നരമാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ മഅ്ദനി ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മഅ്ദനിയെ എക്കോ, ഇ.സി.ജി, എക്സ്റേ, തുടങ്ങി പരിശോധനകൾക്ക് ശേഷമാണ് തീവ്രപരിചരണ വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തത്. നെഫ്രോളജിസ്റ്റ് ഡോ. മുഹമ്മദ് ഇഖ്ബാലിന്‍റെ നേതൃത്വത്തിൽ കാർഡിയാക് വിഭാഗം തലവൻ ഡോക്ടർ മനു വർമ, യൂറോ സർജൻ ഡോ. സചിൻ ജോസഫ്, അനസ്‌തേഷ്യ വിഭാഗം തലവൻ ഡോ. വിനോദൻ, ഡോ. കൃഷ്ണ തുടങ്ങിയവർ അടങ്ങിയ വിദഗ്ധ മെഡിക്കല്‍ സംഘം വിശദ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും അദ്ദേഹത്തെ വിധേയനാക്കി.
ഭാര്യ സൂഫിയ മഅ്ദനി, മകൻ അഡ്വ. സലാഹുദ്ദീൻ അയ്യൂബി, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവർ ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പമുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.