ജാമ്യ ഇളവ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; ആരോഗ്യാവസ്ഥ‍യിൽ മാറ്റമില്ലാതെ മഅ്ദനി

കൊ​ച്ചി: ജാ​മ്യ ഇ​ള​വ് അ​വ​സാ​നി​ക്കാ​ൻ ര​ണ്ടു​ദി​നം മാ​ത്രം ശേ​ഷി​ക്കേ ആ​രോ​ഗ്യാ​വ​സ്ഥ​യി​ൽ മാ​റ്റ​മി​ല്ലാ​തെ പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി. ഒ​മ്പ​ത് ദി​വ​സ​മാ​യി എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്​ മ​അ്ദ​നി.

ഡോ​ക്ട​ർ​മാ​ർ യാ​ത്ര വി​ല​ക്കി​യ​തോ​ടെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന പി​താ​വി​നെ കാ​ണാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹ​വും യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ല. സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യ​ഇ​ള​വ് അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കേ ബം​ഗ​ളൂ​രി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. ആ​രോ​ഗ്യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി ഡോ​ക്ട​ർ​മാ​ർ ഈ ​യാ​ത്ര​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശി​ക്കു​ന്ന​ത്.

ര​ക്ത​സ​മ്മ​ർ​ദ​ത്തി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളും ക്രി​യാ​റ്റി​ൻ അ​ള​വ് 10.4 എ​ന്ന അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന​തു​മാ​ണ് ആ​രോ​ഗ്യാ​വ​സ്ഥ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ളാ​യി ഇ​ത് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​യോ​ജ​നം ചെ​യ്തി​ട്ടി​ല്ല. കൊ​ല്ലം അ​ൻ​വാ​ർ​ശ്ശേ​രി​യി​ലെ​ത്തി പി​താ​വി​നെ കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹം മ​അ്ദ​നി പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഡോ​ക്ട​ർ​മാ​ർ അ​നു​വ​ദി​ച്ചി​ട്ടു​മി​ല്ല. ജാ​മ്യ ഇ​ള​വി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ക​ഴി​ഞ്ഞ 26ന് ​വൈ​കീ​ട്ടാ​ണ് മ​അ്ദ​നി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. അ​വ​ശ​നി​ല​യി​ൽ ക​ഴി​യു​ന്ന പി​താ​വി​നെ കാ​ണ​ലും മാ​താ​വി​ന്‍റെ ക​ബ​റി​ട സ​ന്ദ​ർ​ശ​ന​വു​മാ​യി​രു​ന്നു പ്ര​ധാ​ന ല​ക്ഷ്യം.

എ​ന്നാ​ൽ, നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങി, സ്വ​ദേ​ശ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ആ​ലു​വ​യി​ൽ ​െവ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ മ​അ്ദ​നി​യെ രാ​ത്രി​ത​ന്നെ മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ത്ത് പി​റ്റേ​ദി​വ​സം യാ​ത്ര തു​ട​രാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും കൂ​ടു​ത​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കു​ക​യാ​യി​രു​ന്നു. ഏ​പ്രി​ൽ 17നാ​ണ് രോ​ഗി​യാ​യ പി​താ​വി​നെ കാ​ണാ​ൻ സു​പ്രീം​കോ​ട​തി ജാ​മ്യ വ്യ​വ​സ്ഥ​ക​ളി​ൽ മൂ​ന്ന് മാ​സ​ത്തെ ഇ​ള​വ് ന​ൽ​കി​യ​ത്.എ​ന്നാ​ൽ, അ​ന്ന​ത്തെ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ യാ​ത്ര ചെ​ല​വി​ന​ത്തി​ൽ ഭീ​മ​മാ​യ തു​ക ചു​മ​ത്തി​യ​തോ​ടെ യാ​ത്ര മു​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഡ​യാ​ലി​സി​സ് വേ​ണ​മെ​ന്ന്​ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ സം​ഘം

കൊ​ച്ചി: ആ​രോ​ഗ്യാ​വ​സ്ഥ മോ​ശ​മാ​യ അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ മെ​ഡി​ക്ക​ൽ സം​ഘം. ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ഗ​ണേ​ശ് മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘ​മാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി മ​അ്ദ​നി​യു​ടെ ആ​രോ​ഗ്യാ​വ​സ്ഥ വി​ല​യി​രു​ത്തി​യ​ത്.

മ​അ്ദ​നി​ക്ക് ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​വും ക്രി​യാ​റ്റി​ന്‍റെ അ​ള​വ് കൂ​ടു​ത​ലു​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ടാ​യി ന​ൽ​കു​മെ​ന്ന് സം​ഘം വ്യ​ക്ത​മാ​ക്കി.മ​അ്ദ​നി​യു​ടെ ആ​രോ​ഗ്യാ​വ​സ്ഥ വി​ല​യി​രു​ത്താ​ൻ മെ​ഡി​ക്ക​ൽ സം​ഘ​ത്തെ അ​യ​ക്ക​ണ​മെ​ന്ന് പി.​ഡി.​പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Madani without change in health condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.