മാ​ധ്യ​മം ബു​ക്സ് ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന പുസ്​തകങ്ങളുടെ പ്ര​കാ​ശ​നം തി​രു​വ​ന​ന്ത​പു​രം വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി​ഭ​വ​നി​ൽ നിർവഹിച്ചപ്പോൾ.

അക്ഷരദൗത്യവുമായി 'മാധ്യമം ബുക്സ്' മിഴിതുറന്നു; വി​ളം​ബ​ര​ത്തി​ന്​ സാം​സ്​​കാ​രി​ക​ കേ​ര​ള​ത്ത​ി​െൻറ നേ​ർ​സാ​ക്ഷ്യം

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ന് വാ​യ​ന​വ​സ​ന്ത​വും കാ​ല​ഘ​ട്ട​ത്തിെൻറ അ​ക്ഷ​ര​ദൗ​ത്യ​വു​മാ​യി 'മാ​ധ്യ​മം ബു​ക്സ്' മി​ഴി​തു​റ​ന്നു. വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടു​ക​ളു​ടെ അ​ച്ചു​കൊ​ത്ത​ലും ആ​ർ​ജ​വം തു​ടി​ക്കു​ന്ന ഇ​ട​പെ​ട​ലും സ​ർ​ഗ​വാ​യ​ന​യു​ടെ പ​ച്ച​മ​ര​ത്ത​ണ​ലും ഇ​നി സ​ഹൃ​ദ​യ​കേ​ര​ള​ത്തിെൻറ ക​ര​ങ്ങ​ളി​ലേ​ക്ക്.

വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ൽ എ​ഴു​ത്തു​കാ​രും സാം​സ്കാ​രി​ക-​രാ​ഷ്​​ട്രീ​യ നാ​യ​ക​രു​മ​ട​ക്കം പ്രൗ​ഢ​നി​ര​യെ സാ​ക്ഷി നി​ർ​ത്തി​യാ​ണ് മാ​ധ്യ​മം കു​ടും​ബ​ത്തി​ൽ​നി​ന്നു​ള്ള പു​തി​യ ചു​വു​ടു​വെ​പ്പി​ന് താ​ളു​ക​ൾ നി​വ​ർ​ന്ന​ത്. മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ പ്ര ​പൗ​ത്ര​ൻ തു​ഷാ​ർ എ. ​ഗാ​ന്ധി​യാ​ണ് മാ​ധ്യ​മം ബു​ക്സിെൻറ പി​റ​വി പ്ര​ഖ്യാ​പി​ച്ച​ത്. ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലും അ​ച്ച​ടി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം വ​ലു​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലാ​ഭേ​ച്ഛ നോ​ക്കാ​തെ മി​ക​വാ​ർ​ന്ന രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കാ​നും മി​ക​ച്ച സാ​ഹി​ത്യ​സൃ​ഷ്​​ടി​ക​ൾ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​നും മാ​ധ്യ​മ​ത്തി​നാ​ക​െ​ട്ട​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

'ഗാ​ന്ധി നെ​ഹ്റു: ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക് മ​റു​പ​ടി', 'സ​വ​ർ​ണ സം​വ​ര​ണം കേ​ര​ള മോ​ഡ​ൽ' തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ 12 പു​സ്ത​ക​ങ്ങ​ൾ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ വേ​ദി​യി​ൽ അ​ണി​നി​ര​ന്ന് പ്ര​കാ​ശ​നം ചെ​യ്​​തു. വാ​യ​ന ഒ​രു രാ​ഷ്​​ട്രീ​യ പ്ര​​ക്രി​യ​യാ​ണെ​ന്നും ആ ​പ്ര​ക്രി​യ​യെ സ​ഹാ​യി​ക്കാ​ൻ ഉ​ത​കു​ന്ന​ത​ര​ത്തി​ലു​ള്ള പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ മാ​ധ്യ​മം ബു​ക്​​സി​ന്​ സാ​ധി​ക്ക​െ​ട്ട​യെ​ന്നു​മാ​യി​രു​ന്നു മ​ല​യാ​ള​ത്തി​െൻറ ​പ്രി​യ എ​ഴു​ത്തു​കാ​ര​ൻ ടി. ​പ​ത്മ​നാ​ഭ​െൻറ ആ​ശീ​ർ​വാ​ദം. പ്ര​സാ​ധ​ന​രം​ഗ​ത്ത് മാ​ധ്യ​മം സ്വ​ന്തം വ​ഴി ക​ണ്ടെ​ത്തു​ക​യാ​ണെ​ന്നും ഇ​ത് എ​ഴു​ത്തു​കാ​ർ​ക്ക് സ​ഹാ​യ​വും പ്രോ​ത്സാ​ഹ​ന​വു​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ശ്രീ​കു​മാ​ര​ൻ ത​മ്പി പ​റ​ഞ്ഞു. മാ​ധ്യ​മം ബു​ക്സ് പു​റ​ത്തി​റ​ക്കു​ന്ന പു​സ്ത​ക​ങ്ങ​ൾ വി​ല​പ്പെ​ട്ട മു​ത്തു​ക​ളാ​ക​​ട്ടെ​യെ​ന്നും അ​വ എ​ത്തേ​ണ്ട മ​ന​സ്സു​ക​ളി​ൽ എ​ത്ത​െ​ട്ട​യെ​ന്നു​മാ​യി​രു​ന്നു സൂ​ര്യ​കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ വാ​ക്കു​ക​ൾ.

അ​ക്കാ​ദ​മി​ക ലോ​ക​ത്തിെൻറ​യും ഗ​വേ​ഷ​ണ ലോ​ക​ത്തിെൻറ​യു​മെ​ല്ലാം ആ​ധാ​രം പു​സ്ത​ക​മാ​ണെ​ന്ന് പി.​കെ. രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. പു​സ്ത​ക​ത്തി​ന് ആ​ധി​കാ​രി​ക​ത അ​നി​വാ​ര്യ​മാ​ണ്. ന​ല്ല മ​ല​യാ​ള​ത്തി​ൽ പു​സ്ത​കം അ​ച്ച​ടി​ക്ക​ണ​മെ​ന്നും ലോ​ഗോ​യി​ലു​ള്ള​തു​പോ​ലെ മാ​ധ്യ​മ​ത്തി​ന്​ ഇ​നി​യും ചി​റ​ക​ടി​ച്ച് ഉ​യ​രെ പ​റ​ക്കാ​നാ​ക​െ​ട്ട​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ചി​ന്തി​ക്കു​ന്ന മ​നു​ഷ്യ​ർ​ക്കു​വേ​ണ്ടി​യും മ​നു​ഷ്യ​ർ​ക്കു​വേ​ണ്ടി ചി​ന്തി​ക്കു​ന്ന​വ​ർ​ക്കും ജാ​തി, മ​ത, രാ​ഷ്​​ട്രീ​യ വി​ഭാ​ഗീ​യ ചി​ന്ത​ക​ൾ​ക്ക​പ്പു​റം സ്വ​ത​ന്ത്ര​മാ​യി ചി​ന്തി​ക്കു​ന്ന മ​ന​സ്സു​ക​ൾ​ക്കു​വേ​ണ്ടി​യു​മാ​ണ് ഇൗ ​സം​രം​ഭ​മെ​ന്നും ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് ചീ​ഫ് എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ പ​റ​ഞ്ഞു.

സാ​ഹി​ത്യ-​സാം​സ്കാ​രി​ക-​സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രാ​യ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ൻ, ജോ​ർ​ജ് ഒാ​ണ​ക്കൂ​ർ, പ്ര​ഭാ​വ​ർ​മ, സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി, റോ​സ് മേ​രി, ഗോ​പി​നാ​ഥ് മു​തു​കാ​ട്, മ​ധു​പാ​ൽ, ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​കു​ന്ന്, േഡാ.​ജെ. പ്ര​ഭാ​ഷ്, ഡോ.​എം.​ആ​ർ. ത​മ്പാ​ൻ, നേ​മം പു​ഷ്പ​രാ​ജ്, ര​ശ്മി സ​തീ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.മാ​ധ്യ​മം സി.​ഇ.​ഒ പി.​എം. സ്വാ​ലി​ഹ്, ജോ​യ​ൻ​റ് എ​ഡി​റ്റ​ർ പി.െ​എ. നൗ​ഷാ​ദ്, റ​സി​ഡ​ൻ​റ് എ​ഡി​റ്റ​ർ എം.​കെ.​എം. ജാ​ഫ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മാ​ധ്യ​മം ബു​ക്​​സ്​ വേ​ൾ​ഡ്​ വൈ​ഡ്​ വെ​ബ്​ ലോ​ഞ്ചി​ങ്​ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ 4.30ന്​ ​ന​ട​ക്കും. www.facebook/madhyamam എ​ന്ന ഫേ​സ്​​ബു​ക്ക്​​ പേ​ജി​ൽ കാ​ണാം

Tags:    
News Summary - madhyamam books launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.