തിരുവനന്തപുരം: മലയാളിയുടെ വായന സംസ്കാരത്തിന് പുതിയ ഉൾക്കാഴ്ചകൾ നൽകി 'മാധ്യമം' ബുക്സ് സഹൃദയലോകത്തിെൻറ കൈകളിലേക്ക്. സാഹിത്യ കുലപതികളും സാംസ്കാരിക നേതാക്കളും രാഷ്ട്രീയ പ്രമുഖരും ചേർന്ന് 'മാധ്യമ'ത്തിെൻറ പുതിയ സംരംഭമായ 'മാധ്യമം' ബുക്സിനെ വായനക്കാരുടെ കൈകളിലേക്ക് ആനയിക്കും. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പേരമകൻ തുഷാർ ഗാന്ധി ഉദ്ഘാടനം നിർവഹിക്കും.
ഗാന്ധി ജയന്തി ദിനത്തിൽ നടക്കുന്ന ആഗോള വെബ് ലോഞ്ചിങ്ങിന് മുന്നോടിയായി വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ പ്രത്യേകം ക്ഷണിക്കപ്പെട്ട സദസ്സിനെ സാക്ഷിനിർത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സി.പി.എം പി.ബി അംഗം എം.എ. ബേബി, സാഹിത്യ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖരായ ടി. പത്മനാഭൻ, അടൂർ ഗോപാലകൃഷ്ണൻ, പെരുമ്പടവം ശ്രീധരൻ, ശ്രീകുമാരൻ തമ്പി, സി. രാധാകൃഷ്ണൻ, ജോർജ് ഓണക്കൂർ, കമൽ, പ്രഭാവർമ, ഗോപിനാഥ് മുതുകാട്, സൂര്യ കൃഷ്ണമൂർത്തി, ഡോ. എം.ആർ. തമ്പാൻ, റോസ്മേരി, മധുപാൽ, ശൈഖ് മുഹമ്മദ് കാരകുന്ന്, പി.കെ. രാജശേഖരൻ, പ്രഫ. വി. കാർത്തികേയൻ നായർ, ഡോ. ജെ. പ്രഭാഷ്, ഡോ. രേഖാരാജ്, രശ്മി സതീഷ്, നേമം പുഷ്പരാജ്, ടി.ടി. ശ്രീകുമാർ എന്നിവർ ചേർന്ന് 'മാധ്യമം' ബുക്സിനെ വായനക്കാരുടെ മുന്നിലേക്ക് ആനയിക്കും.
'മാധ്യമം' ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അധ്യക്ഷതവഹിക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഒാൺലൈനിൽ ആശംസ നേരും. ഉദ്ഘാടന ദിനത്തിൽതന്നെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട 12 പുസ്തകങ്ങളാണ് വായനക്കാരുടെ മുന്നിലേക്കെത്തുന്നത്. മാധ്യമം ബുക്സിെൻറ ആഗോള വെബ് ലോഞ്ചിങ് ഗാന്ധിജയന്തി ദിനത്തിൽ വൈകുന്നേരം 4.30ന് മാധ്യമം ഒാൺലൈനിലും വെബ് ചാനലിലുമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.