കോഴിക്കോട്: മാധ്യമം ഹെൽത്ത് കെയറും ഹൃദ്രോഗ ചികിത്സ രംഗത്തെ പ്രമുഖരായ കോഴിക്കോട് മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററും സംയുക്തമായി നടത്തുന്ന 'ശിശുമിത്ര' പദ്ധതിക്ക് തുടക്കം.
പദ്ധതി പ്രഖ്യാപനവും ലോഗോ പ്രകാശനവും മാധ്യമം വെള്ളിമാടുകുന്ന് കോർപറേറ്റ് ഒാഫിസിൽനടന്നു. മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻറർ ചെയർമാനും മാേനജിങ് ഡയറക്ടറുമായ ഡോ. പി.പി. മുഹമ്മദ് മുസ്തഫ, പിഡിയാട്രിക് കാർഡിയാക് സർജൻ ഡോ. എം. മുസ്തഫ ജനീൽ, മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ് എന്നിവർ 'ശിശുമിത്ര' പദ്ധതി നാടിന് സമർപ്പിച്ചു. 20ാം വാർഷികം ആഘോഷിക്കുന്ന മാധ്യമം ഹെൽത്ത്കെയറിെൻറയും 10ാം വാർഷികത്തിലേക്ക് കടക്കുന്ന മെട്രോമെഡ് ഇൻറർനാഷനലിെൻറയും ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കുള്ള പുതിയ കാൽവെപ്പുകൂടിയാണ് പദ്ധതി. ചടങ്ങിൽ എം.െഎ.സി.സി ഫിനാൻസ് ഡയറക്ടർ അബ്ദുൽ ജലീൽ, മാർക്കറ്റിങ് മാനേജർ ശിവപ്രസാദ്, ജനറൽ മാനേജർ ഗിരിജൻ മേനോൻ, അഡ്മിനിസ്ട്രേറ്റർ ദിപിൻ ദാസ്, െഎ.ടി മാനേജർ അനീഷ് ബാബു, മാധ്യമം മാർക്കറ്റിങ് മാനേജർ കെ. ജുനൈസ്, പി.ആർ മാനേജർ കെ.ടി. ഷൗക്കത്തലി തുടങ്ങിയവർ സംബന്ധിച്ചു.
'ശിശുമിത്ര' എന്ത് ?
കുട്ടികളിെല ഹൃദ്രോഗങ്ങൾ വളരെ വേഗം കണ്ടുപിടിക്കുക, ചികിത്സ ലഭ്യമാക്കി ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുക എന്നീ രണ്ടു കാര്യങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. ഇതിനായി കാസർകോടുനിന്നു തുടങ്ങി നിരവധി ക്യാമ്പുകൾ നടത്തും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് 'ശിശുമിത്ര'യിലൂടെ ഹൃദ്രോഗ ചികിത്സയും ആവശ്യമായവർക്ക് ശസ്ത്രക്രിയയും പൂർണമായും സൗജന്യമായി നൽകും. ക്യാമ്പുകളിലെ ടെസ്റ്റുകളും സൗജന്യമായിരിക്കും. കുട്ടികളുടെ ഹൃദയ ചികിത്സ രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ച വിദഗ്ധ ഡോക്ടർമാരുടെ സേവനവും ആധുനിക ചികിത്സ രീതികളും 'ശിശുമിത്ര'യിലൂടെ ലഭ്യമാകും. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9048665555, 04956615555 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.