തൃശൂർ: മലയാളി വായനക്കാരുെട പ്രിയ പത്രമായ ‘മാധ്യമ’വും മലയാള താര സംഘടനയായ ‘അമ്മ’യും പ്രമുഖ വ്യവസായ സ്ഥാപനമായ യു.എ.ഇ എക്സ്ചേഞ്ച്-എൻ.എം.സി ഗ്രൂപ്പും സംയുക്തമായി കേരളത്തിന് സമ്മാനിക്കുന്ന ‘അക്ഷരവീട്’ പദ്ധതിയിലെ ആദ്യ വീട് ശനിയാഴ്ച സമർപ്പിക്കും. കായികതാരം തളിക്കുളം സ്വദേശി രഖിൽ ഘോഷിനാണ് ‘അ’ എന്ന പേരുള്ള ആദ്യ വീട് നൽകുന്നത്. വൈകീട്ട് ആറിന് തളിക്കുളം സ്നേഹതീരത്താണ് പരിപാടി. വ്യവസായ മന്ത്രി എ.സി. മൊയ്തീൻ വീടിെൻറ സമർപ്പണം നിർവഹിക്കും.
കല, സാഹിത്യ, കായിക രംഗങ്ങളിൽ മലയാളിയുടെ അഭിമാനമുയർത്തുേമ്പാഴും സ്വന്തമായി വീടില്ലാത്ത പ്രതിഭകൾക്കുള്ള മാധ്യമത്തിെൻറ എളിയ സമർപ്പണമാണ് ശനിയാഴ്ച ആരംഭിക്കുന്നത്. മലയാളത്തിലെ 51 അക്ഷരങ്ങളെ പ്രതിനിധാനം ചെയ്യുന്ന 51 വീടുകൾ ചുരുങ്ങിയ കാലംകൊണ്ട് അർഹിക്കുന്ന കരങ്ങളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് മാധ്യമവും അമ്മയും യു.എ.ഇ എക്സ്ചേഞ്ചും. ‘അമ്മ’ എക്സിക്യൂട്ടീവ് അംഗം നടൻ സിദ്ദിഖ് മുഖ്യാതിഥിയായിരിക്കും. ഗീത ഗോപി എം.എൽ.എ, യു.എ.ഇ എക്സ്ചേഞ്ച്-ഇന്ത്യ ൈവസ് ചെയർമാൻ ജോർജ് ആൻറണി, സാഹിത്യകാരൻ സി. രാധാകൃഷ്ണൻ, മുൻ എം.എൽ.എ ടി.എൻ. പ്രതാപൻ, വീടുകളുടെ നിർമാണം നിർവഹിക്കുന്ന ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ് ചെയർമാൻ ജി. ശങ്കർ, മാധ്യമം മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. സുഭാഷിണി മഹാദേവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ രാധാകൃഷ്ണൻ തുടങ്ങിയവർ പെങ്കടുക്കും. ഷഹബാസ് അമെൻറ കച്ചേരിയുമുണ്ടാകും. പരിപാടി http://www/facebook.com/Madhyamam/ എന്ന ലിങ്കിൽ തത്സമയം കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.