മാഹി പള്ളി തിരുനാൾ അഞ്ചിന് തുടങ്ങും

മാഹി: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസ ദേവാലയത്തിലെ തിരുനാൾ മഹോത്സവം ഒക്ടോബർ അഞ്ചിന് 11.30ന് കൊടിയേറും. 12 മണിക്ക് വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം രഹസ്യ അറയിൽ നിന്ന് പുറത്തെടുത്ത് പൊതുവണക്കത്തിനായി സമർപ്പിക്കുന്നതോടെ 18 നാൾ നീളുന്ന ആഘോഷങ്ങൾക്ക് തുടക്കമാവും. ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കൽ അറിയിച്ചു.

10ന് വൈകീട്ട് ആറിന് കണ്ണൂർ രൂപത മെത്രാൻ അലക്സ് വടക്കുംതലയുടെ കാർമികത്വത്തിൽ സാഘോഷ ദിവ്യബലി നടത്തും. 14ന് തിരുനാൾ ജാഗരം. വൈകീട്ട് അഞ്ചിന് ആലപ്പുഴ രൂപത മെത്രാൻ ജെയിംസ് ആനാപറമ്പിലിന്റെ കാർമികത്വത്തിൽ സാഘോഷ ദിവ്യബലിയും നൊവേനയും തുടർന്ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ച് നഗരപ്രദക്ഷിണവും നടക്കും. 14, 15 തീയതികളിൽ ചില എക്സ്പ്രസ് ട്രെയിനുകൾക്ക് മാഹിയിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Tags:    
News Summary - Mahe Palli Tirunal starts at 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.