മഹിജ

മഹിജക്ക് വേണമൊരു കൈത്താങ്ങ്

ത​ല​ശ്ശേ​രി: ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലു​ള്ള ക​തി​രൂ​ർ പു​ല്ലി​യോ​ട് സി.​എ​ച്ച് ന​ഗ​റി​ലെ പ​ര​പ്ര​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ വി​നോ​ദ​ന്‍റെ ഭാ​ര്യ മ​ഹി​ജ ഉ​ദാ​ര​മ​തി​ക​ളു​ടെ ക​നി​വ്​ തേ​ടു​ന്നു. ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​ധാ​ന​ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞു. പ​രി​ശോ​ധ​ന​യി​ൽ ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ർ​ബു​ദം ഉ​ണ്ടെ​ന്നാ​ണ്​ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. 

ഇ​ത് നീ​ക്കം ചെ​യ്യാ​ൻ ഇ​നി​യും ശ​സ്ത്ര​ക്രി​യ വേ​ണം. വി​ധ​വ​യാ​യ മ​ഹി​ജ സ്വീ​പ്പ​ർ ജോ​ലി വ​ഴി ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​നം കൊ​ണ്ടാ​ണ് കു​ടും​ബം പു​ല​ർ​ത്തി യി​രു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ട് മ​ക്ക​ളു​ണ്ട്. മ​റ്റു വ​രു​മാ​ന മാ​ർ​ഗ​മൊ​ന്നു​മി​ല്ലാ​ത്ത മ​ഹി​ജ​യു​ടെ ചി​കി​ത്സ​ക്ക് നി​ല​വി​ൽ ഭീ​മ​മാ​യ സം​ഖ്യ ചെ​ല​വ​ഴി​ച്ചു​ക​ഴി​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന് വ​ലി​യ ക​ട​ബാ​ധ്യ​ത​യി​ലാ​ണ് കു​ടും​ബം.

തു​ട​ർ​ചി​കി​ത്സ​ക്ക് മ​റ്റ് മാ​ർ​ഗ​മി​ല്ലാ​ത്ത​തി​നാ​ൽ വാ​ർ​ഡ് മെം​ബ​ർ എ. ​വേ​ണു​ഗോ​പാ​ല​ൻ ചെ​യ​ർ​മാ​നാ​യും പി. ​ശ്രീ​ജേ​ഷ് ക​ൺ​വീ​ന​റു​മാ​യി ചി​കി​ത്സ​സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. മ​ഹി​ജ​യു​ടെ ചി​കി​ത്സ​ക്ക് വേ​ണ്ടി സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. ക​തി​രൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലാ​ണ് അ​ക്കൗ​ണ്ട്. ന​മ്പ​ർ : KRDC0700010003313 IFSC: ICIC0000104, ഫോ​ൺ: 9496668222, 9446737509.

Tags:    
News Summary - Mahija needs a helping hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.