തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനു കീഴിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമേർപ്പെടുത്തുന്നതായി റെയിൽവേ അറിയിച്ചു. നാല് ട്രെയിനുകൾ പൂർണമായി റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകൾ
06455 ഷൊർണൂർ-കോഴിക്കോട് സ്പെഷൽ എക്സ്പ്രസ്, ഫെബ്രുവരി 10,17,24 തീയതികളിൽ
06454 കോഴിക്കോട്-ഷൊർണൂർ സ്പെഷൽ എക്സ്പ്രസ്, ഫെബ്രുവരി 11,18,25 തീയതികളിൽ
06470 നിലമ്പൂർ-ഷൊർണൂർ സ്പെഷൽ, ഫെബ്രുവരി 17,18,24,25 തീയതികളിൽ
06467 ഷൊർണൂർ-നിലമ്പൂർ എക്സ്പ്രസ്, ഫെബ്രുവരി സ്പെഷൽ 17,18, 24, 25 തീയതികളിൽ
വൈകിയോടുന്നവ
കൊച്ചുവേളി-ശ്രീ ഗംഗാനഗർ എക്സ്പ്രസ് (16312) കൊച്ചുവേളിയിൽനിന്ന് 10ന് 4.15 മണിക്കൂർ വൈകി രാത്രി എട്ടിനാകും പുറപ്പെടുക. 17,24 തീയതികളിലും വൈകും.
ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22637) 10ന് 3.15 മണിക്കൂർ വൈകി വൈകീട്ട് 4.40നാകും ചെന്നൈയിൽനിന്ന് പുറപ്പെടുക. 17,24, മാർച്ച് 2 തീയതികളിൽ വൈകും
കൊച്ചുവേളി-നിലമ്പൂർ രാജറാണി എക്സ്പ്രസ് (16349) കൊച്ചുവേളിയിൽനിന്ന് 16,17,23,24 തീയതികളിൽ 1.40 മണിക്കൂർ വൈകി പുറപ്പെടും.
മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22638) 29ന് രണ്ട് മണിക്കൂർ വൈകിയാകും മംഗളൂരുവിൽനിന്ന് പുറപ്പെടുക. 22ന് ഒരു മണിക്കൂർ വൈകും.
നാഗർകോവിൽ-മംഗളൂരു ജങ്ഷൻ സ്പെഷൽ 24ന് 3.15 മണിക്കൂർ വൈകി വൈകീട്ട് ആറിനാകും നാഗർകോവിലിൽനിന്ന് പുറപ്പെടുക. മാർച്ച് രണ്ടിനും മൂന്നര മണിക്കൂർ വൈകും
ഭാഗികമായി റദ്ദാക്കിയവ
ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് മാർച്ച് രണ്ടിന് കോഴിക്കോട്ട് സർവിസ് അവസാനിപ്പിക്കും.
ജനശതാബ്ദിയിൽ അധിക കോച്ച്
പാലക്കാട്: തിരുവനന്തപുരം -കോഴിക്കോട് ജനശതാബ്ദി (12076, 12075) എക്സ്പ്രസിൽ ഫെബ്രുവരി ഒമ്പത് മുതൽ 15 വരെ ഒരു സെക്കൻഡ് ക്ലാസ് (സിറ്റിങ്) കോച്ച് കൂടി അനുവദിച്ചതായി റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.