മകരവിളക്ക്: ഗോത്രകമീഷന്‍ വിധി നിര്‍ണയിക്കും

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിലെ  പട്ടികവര്‍ഗ വിഭാഗങ്ങളുടെ അവകാശത്തെ സംബന്ധിച്ച് സംസ്ഥാന പട്ടികജാതി-ഗോത്രകമീഷന്‍ വിധിപറയും. ജനുവരി 14നാണ് ഇത്തവണ മകരവിളക്ക്.

ഇതുസംബന്ധിച്ച ഹരജി കഴിഞ്ഞദിവസം കമീഷന്‍ പരിഗണിച്ചിരുന്നു.ഇന്നും തുടര്‍ന്നുവരുന്ന പന്തളം രാജകുടുംബത്തിന്‍െറ അവകാശങ്ങള്‍പോലെയാണ് പൊന്നമ്പലമേട്ടിലെ മലയരയരുടെ മകരവിളക്ക് തെളിയിക്കാനുള്ള അവകാശവും എന്ന വാദം ഉയര്‍ത്തി മലയരയ മഹാസഭ നേരത്തേ പ്രമേയം പാസാക്കിയിരുന്നു.

ഈ ആവശ്യം ഉന്നയിച്ച് രാഹുല്‍ ഈശ്വര്‍ സംസ്ഥാന പട്ടികജാതി-ഗോത്രകമീഷനില്‍ എത്തിയതാണ് ഇപ്പോള്‍ വീണ്ടും തര്‍ക്കത്തിന് കാരണം. എന്നാല്‍, ഇതേ ആവശ്യം ഉന്നയിച്ച് മലമ്പണ്ടാരം-ഉള്ളാടര്‍ വിഭാഗങ്ങളും  കമീഷനെ സമീപിച്ചിട്ടുണ്ട്. പൊന്നമ്പലമേടില്‍ നേരിട്ട് സന്ദര്‍ശനം നടത്തി തെളിവെടുപ്പ് നടത്താനാണ് കമീഷന്‍റ തീരുമാനം. ഇതിന് തീയതി നിശ്ചയിച്ചില്ല.

കഴിഞ്ഞദിവസം കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥനില്‍നിന്ന് കമീഷന്‍ തെളിവെടുത്തിരുന്നു. ഗൂഡ്രിക്കല്‍ റിസര്‍വ് വനത്തില്‍ ആദിവാസി കുടുംബങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ മകരവിളക്ക് തെളിയിച്ചിരുന്നില്ളെന്ന വിവരമാണ് വനം വകുപ്പ് നല്‍കിയത്.

 

Tags:    
News Summary - makara vilaku

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.