ശബരിമലയിൽ യുവതികളെ തടഞ്ഞത്​ പ്രാകൃതം - കടകംപള്ളി

തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ തടഞ്ഞ നടപടി പ്രാകൃതമെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സു​േ​രന്ദ്രൻ. ഗുണ്ട ായിസമാണ്​ ശബരിമലയിൽ നടന്നത്. ശബരിമലയിൽ പ്രകോപനം സൃഷ്​ടിക്കരുത്​ എന്നാണ്​ സർക്കാർ നിലപാട്​. അതുകൊണ്ടാണ്​ യുവതികളെ തിരിച്ചിറക്കിയത്​. െപാലീസ്​ ആത്​മസംയമനം പാലിച്ചു. അക്രമികളുടെ പേക്കൂത്തുകൾക്ക്​ പൊലീസ്​ നിന്നുകൊടുത്തില്ലെന്നും മന്ത്രി പറഞ്ഞു.

സർക്കാറി​​​​​െൻറ കൈയിലോ ദേവസ്വം ബോർഡിലോ ശബരിമലയിൽ കയറിയ യുവതികളുടെ പ്രായത്തി​​​​​െൻറ കണക്കില്ല. അത്​ സൂക്ഷിക്കുന്നത്​ ശരിയായ നടപടിയല്ല. 100ഒാളം യുവതികൾ ശബരിമലയിൽ സന്ദർശനം നടത്തിയിട്ടുണ്ടാകുമെന്നാണ്​ ത​​​​​െൻറ അഭിപ്രായമെന്നും കടകംപള്ളി പറഞ്ഞു.

ശബരിമല വിഷയത്തിൽ കൊല്ലത്തുവെച്ച്​ പ്രധാനമന്ത്രി സ്വീകരിച്ച നിലപാട്​ വോട്ട്​ ലക്ഷ്യമാക്കിയുള്ളതാണ്​. രാജ്യത്തെ സംസ്​കാരം തകർക്കാനാണ്​ ബി.ജെ.പിയുടെ ശ്രമമെന്നും കടകംപള്ളി ആരോപിച്ചു.

Tags:    
News Summary - Make Obstruction to Ladies in Sabarimala Is Culture less Act, Kadakam palli - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.