വടക്കാഞ്ചേരി: മലാക്കയിൽ വീടിന് വീട്ടിലുണ്ടായ അഗ്നിബാധയിൽ മരണം മൂന്നായി. പൊള്ളലേറ്റു ചികിത്സയിലാ യിരുന്ന ഗൃഹനാഥൻ ഡാേൻറഴ്സണാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഡാേൻറഴ്സ െൻറ രണ്ടു മക്കൾ അപകട ദിവസം തന്നെ മരിച്ചിരുന്നു.
ഡിസംബർ 6 ന് രാത്രിയാണ് തെക്കുംകര പഞ്ചായത്തിലെ മലാക്ക കാര്യാട് റോഡിനു സമീപം താമസിക്കുന്ന ആച്ചക്കോട്ടിൽ ഡാേൻറാസെൻറ വീട്ടിൽ അഗ്നിബാധയുണ്ടായത്. അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്ന ഡാേൻറാസൻ- ബിന്ദു ദമ്പതികളുടെ കുട്ടികളായ ഡാൻഫലിസും (10) രണ്ട് വയസ്സുള്ള െസലസ്മിയെയും പൊള്ളലേറ്റ് മരിച്ചു. മൂത്തമകൾ െസലസ്നിയ (12)യും ബിന്ദുവും പരിക്കുകേളാടെ രക്ഷപ്പെട്ടു.
അന്ധിബാധയുണ്ടായ സമയം വീടിനു പുറത്തായിരുന്ന ഡാേൻറഴ്സൻ തീയിൽ നിന്നും മക്കളെ രക്ഷിക്കാൻ അകത്തേക്ക് ഒാടുകയായിരുന്നു. തീയിലും പുകയിലും പെള്ളലേറ്റ് കുഴങ്ങുവീണ ഡാേൻറഴ്സണെയും ഭാര്യയെയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിസ്സാര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മകൾ സെലസ്നിയ ആശുപത്രി വിട്ടു. ബിന്ദുവും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.