കൊച്ചി: മഴയും കാറ്റും മിന്നലും രസംകെടുത്തിയ സംസ്ഥാന സ്കൂള്‍ കായികമേള മത്സരങ്ങളുടെ നാലാംദിനം അത്ലറ്റിക്സില് വ്യക്തമായ മുന്‍തൂക്കം പിടിച്ച് മലപ്പുറം ജില്ല. തലേന്ന് ഒരു പോയന്റ് മാത്രം മുന്നിലായിരുന്ന മലപ്പുറം കന്നിക്കിരീടമെന്ന സ്വപ്നത്തിലേക്ക് കുതിപ്പ് തുടങ്ങി. 31 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 63 പോയന്റാണ് ഇവരുടെ സമ്പാദ്യം. രണ്ടാംസ്ഥാനത്ത് തുടരുന്ന പാലക്കാടിന് 52 പോയന്റാണുള്ളത്. ആതിഥേയരായ എറണാകുളം (38) മൂന്നാംസ്ഥാനത്താണ്.
അത്ലറ്റിക്സില് വെള്ളിയാഴ്ച ഒരു മീറ്റ് റെക്കോഡാണ് പിറന്നത്. സീനിയര്‍ ഗേള്‍സ് പോള്‍വോള്‍ട്ടില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിലെ ജീന ബേസില്‍ (3.43 മീറ്റര്‍) പുതിയ റെക്കോഡ് സ്ഥാപിച്ചു. 100 മീറ്റര്‍ മത്സരങ്ങള്‍ പൂർത്തിയായപ്പോള്‍ മീറ്റിലെ വേഗതാരങ്ങളായി എറണാകുളം കീരംപാറ സെന്റ് സ്റ്റീഫന്‍ എച്ച്.എസ്.എസിലെ അന്‍സ്വാഫ് കെ. അഷ്റഫ് (10.81 സെക്കന്‍ഡ്) ആണ്‍കുട്ടികളിലും ആലപ്പുഴ സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസ് ആര്. ശ്രേയ (12.54 സെക്കന്‍ഡ് പെണ്‍കുട്ടികളിലും വേഗതാരങ്ങളായി. അതേസമയം, ഓവറോള്‍ കിരീടം ഇതിനകം ഉറപ്പിച്ച തിരുവനന്തപുരം ജില്ലക്ക് 1776 പോയന്റായി. തൃശൂരും (708) കണ്ണൂരുമാണ് (618) രണ്ടും മൂന്നുംസ്ഥാനങ്ങളില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.