മലപ്പുറം തേഞ്ഞിപ്പലത്ത് പോക്സോ കേസിലെ പെൺകുട്ടി മരിച്ച നിലയിൽ

മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്സോ കേസിലെ പെൺകുട്ടി മരിച്ചനിലയിൽ. തേഞ്ഞിപ്പലത്തെ വാടക ക്വാർട്ടേഴ്സിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ​ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച വൈകിട്ടാണ് സംഭവം. ആശുപത്രിയിലെത്തിക്കുംമുമ്പേ കുട്ടി മരിച്ചിരുന്നു.

ഏഴ് മാസം മുമ്പായിരുന്നു കുട്ടി ബലാത്സംഗം നേരിട്ടത്. ബന്ധുക്കൾ ഉൾപ്പെടെ ആറുപേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ​ഫറോക്ക്, കൊ​ണ്ടോട്ടി സ്റ്റേഷനുകളിലായി ആറു കേസുകളുണ്ട്. പെൺകുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.  

നേരത്തേ കുട്ടി ആത്മഹത്യ ശ്രമം നടത്തിയിരുന്നതായി പറയുന്നു. കുട്ടിക്ക് മതിയായ സംരക്ഷണവും കൗൺസലിങ്ങും നൽകിയില്ലെന്ന ആരോപണം ഉയർന്നിരുന്നു. 

Tags:    
News Summary - Malappuram POCSO Case Victim Found Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.