നിലമ്പൂർ: നക്ഷത്ര ആമയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഏഴംഗ സംഘം വനം െഫ്ലയിങ് സ്ക്വാഡിെൻറ പിടിയിൽ. മുക്കം കുമാരനെല്ലൂർ ചുടലക്കണ്ടി ഉസ്മാൻ (54), കണ്ണൂർ പിണറായി പാതിരിയാട് കൈതേരിപ്പൊയിൽ മിഥുല നിവാസിൽ മിഥുൻ (29), ആലുവ ചുണങ്ങംവേലി എരുത്തല മനയിൽ റിസ്വാൻ (20), എടവണ്ണപ്പാറ ചീക്കോട് ആലുങ്ങൽ അൽഅമീൻ (20), കൊണ്ടോട്ടി മുതുവല്ലൂർ നെല്ലിക്കുന്ന് മുഹമ്മദ് അസ്ലം (21), കാക്കനാട് കെ.പി. കുര്യൻ റോഡിൽ തുരുത്തേഴത്ത് നിഹാൽ മുഹമ്മദ് (22), അങ്കമാലി കണ്ണമ്പുഴ മിലൻ ജോസഫ്( 21) എന്നിവരാണ് കിഴിശ്ശേരിയിൽ നിന്ന് അറസ്റ്റിലായത്.
കോഴിക്കോട് െഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നിലമ്പൂർ- കോഴിക്കോട് െഫ്ലയിങ് സ്ക്വാഡുകൾ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കാറും കസ്റ്റഡിയിലെടുത്തു. പിടികൂടിയ നക്ഷത്ര ആമക്ക് 1.750 കിലോഗ്രാം തൂക്കമുണ്ട്. നക്ഷത്ര ആമയെ പിടികൂടുന്നതും വിൽക്കുന്നതും ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
പ്രധാന പ്രതികളെ പിടികൂടാനായിട്ടില്ല. പ്രതികളെ കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർക്ക് കൈമാറി. അന്വേഷണസംഘത്തിൽ കോഴിക്കോട് െഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബി.ആർ. റൂബിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ പി. രഘുനാഥ്, വി. രാജേഷ്, എബിൻ, ബി.എഫ്.ഒമാരായ വബീഷ്, വി.എസ്. അച്യുതൻ, സി. ദിജിൽ, എ.എൻ. രതീഷ്, ജഗദീഷ്, ഡ്രൈവർമാരായ പി.സി. വിശ്വനാഥൻ, പ്രസാദ് എന്നിവരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.