നിലമ്പൂർ: രേഖകളിൽ കൃത്രിമം കാണിച്ച് വയനാട്ടിൽ നിന്ന് നാഗ്പൂരിലേക്ക് കൊണ്ടുപോകുകയായിരുന്ന 24 ടൺ അടക്ക ജി.എസ്.ടി വകുപ്പിലെ നിലമ്പൂർ ഇൻറലിജൻസ് സ്ക്വാഡ് പിടികൂടി. പാണ്ടിക്കാട്ട് നിന്ന് പിടികൂടിയ അടക്ക നികുതി, പിഴ ഇനത്തിൽ എട്ടുലക്ഷം രൂപ ഈടാക്കി വിട്ടുനൽകി.
വഴിക്കടവ് അതിർത്തിയിൽ പരിശോധന കർശനമാക്കിയതിനെ തുടർന്ന് പാലക്കാട് വഴി കടത്താനായിരുന്നു ശ്രമം. ഈ ആഴ്ച തന്നെ നാഗ്പൂരിലേക്ക് മതിയായ രേഖകളില്ലാതെ കൊണ്ടുപോയ 24 ടൺ അടക്ക പിടികൂടി 7.32 ലക്ഷം പിഴ ഇൗടാക്കിയിരുന്നു.
ജോയിൻറ് കമീഷണർ (ഇൻറലിജൻസ്) ഫിറോസ് കാട്ടിൽ, ഡെപ്യൂട്ടി കമീഷണർ കെ. മുഹമ്മദ് സലിം എന്നിവരുടെ നിർദേശപ്രകാരം ഇൻറലിജൻസ് ഓഫിസർ സി. ബ്രിജേഷിെൻറ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർമാരായ എ. രമാനന്ദൻ, വി. അബ്ദുൽ കരീം, ഡ്രൈവർ ജയപ്രകാശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.