Bengaluru Malayali Accident

ബംഗളൂരുവിലെ ചിത്രഗുര്‍ഗയിൽ വാഹനാപകടം; മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു

ബംഗളൂരു: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ നഴ്സിങ് വിദ്യാർഥികളായ രണ്ട് മലയാളികള്‍ മരിച്ചു. ചിത്രദുർഗ എസ്.ജെ.എം നഴ്സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ യാസീൻ, അല്‍ത്താഫ് എന്നിവരാണ് മരിച്ചത്.

ഇരുവരും കൊല്ലം അഞ്ചല്‍ സ്വദേശികളാണ്. ഒപ്പമുണ്ടായിരുന്ന നബീൽ എന്ന വിദ്യാർഥിയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.

ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ചിത്രഗുര്‍ഗ ജെ.സി.ആര്‍ ജംങ്ഷന് സമീപത്താണ് അപകടമുണ്ടായത്.

Tags:    
News Summary - Malayali nursing students died in road accident in Chitradurga, Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.