മലയാളി യുവ ഡോക്ടർ മണിപ്പാലിൽ മരിച്ച നിലയിൽ

മലയാളി യുവ ഡോക്ടർ മണിപ്പാലിൽ മരിച്ച നിലയിൽ

ചെറുവത്തൂർ/മംഗലാപുരം: ചെറുവത്തൂർ സ്വദേശിയായ യുവഡോക്ടറെ കർണാടക മണിപ്പാലിൽ മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തി മുസ്‍ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷാഫി പള്ളിക്കണ്ടത്തിന്റെ മകനും ഡോ. ഗാലിബ് റഹ്മാൻ കുന്നത്ത് (27) ആണ് മരിച്ചത്.

മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിൽ എം.ഡി വിദ്യാർഥിയാണ്. ഇന്നലെ വൈകീട്ടാണ് ഗാലിബ് റഹ്മാനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെ മണിപ്പാലിലെത്തി മൃതദേഹം രാവിലെ നാട്ടിലെത്തിച്ചു.

മാതാവ്: ആമിന കുന്നത്ത്. സഹോദരൻ: അമീഷ് റഹ്മാൻ.

Tags:    
News Summary - malayali young doctor dies at manippal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.