തിരുവനന്തപുരം: മദ്യശാലകളും മാളുകളും ബാർബർ േഷാപ്പുകളും അടച്ചിടുന്നത് തുടരാൻ വ്യവസ്ഥ ചെയ്യുന്ന മൂന്നാംഘട്ട ലോക്ഡൗൺ മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. പരീക്ഷക്ക് നിബന്ധനകളോടെ തുറക്കാം.
- ഗ്രീൻ സോണുകളിലെ സേവനമേഖലയിെല സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം പരമാവധി 50 ശതമാനം ജീനക്കാരുമായി പ്രവർത്തിക്കാം. ഒാറഞ്ച് സോണിൽ നിലവിലെ സ്ഥിതി തുടരും. കേന്ദ്ര മാനദണ്ഡങ്ങളെക്കാൾ കർക്കശ വ്യവസ്ഥകളാണ് ഇതിൽ ഉൾപ്പെടുന്നത്.
- റെഡ്, ഒാറഞ്ച് സോണുകളിലെ ഹോട്സ്പോട്ട് പ്രദേശങ്ങളിൽ നിലവിലെ നിയന്ത്രണങ്ങൾ കർശനമായി തുടരും. മറ്റ് പ്രദേശങ്ങളിൽ ഇളവ്.
- ഗ്രീൻ സോൺ ജില്ലകളിലും പൊതുസുരക്ഷാ മാനദണ്ഡം പാലിക്കണം. ഹോട്സ്പോട്ടുകൾ ജില്ല ഭരണകൂടം നിശ്ചയിച്ച് ശിപാർശ നൽകും. കേന്ദ്രം പൊതുവിൽ അനുവദിച്ച ഇളവുകൾ സംസ്ഥാനത്ത് എടുത്തുപറയാത്ത കാര്യങ്ങളിൽ പ്രവർത്തികമാക്കും.
- ഒരു മേഖലയിലും പൊതുഗതാഗതം അനുവദിക്കില്ല.
- ഗ്രീൻ സോണിൽ ഡ്രൈവർക്ക് പുറമെ രണ്ടുപേർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. എ.സി കഴിവതും ഒഴിവാക്കണം. ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര കഴിവതും ഒഴിവാക്കണം. അവശ്യ സർവിസുകൾക്ക് ഹോട്ട്സ്പോട്ടിലൊഴികെ ഇളവ്.
- ആളുകൾ കൂടുന്ന പരിപാടികൾ അനുവദിക്കില്ല. തിയറ്റർ, ആരാധനാലയങ്ങൾ എന്നിവയിൽ നിയന്ത്രണം തുടരും. പാർക്ക്, ജിംനേഷ്യം, മദ്യഷാപ്, മാൾ, ബാർബർ േഷാപ് തുറക്കരുത്.
- വിവാഹ, മരണാനന്തര ചടങ്ങുകളിൽ 20 ലധികം പേർ പാടില്ല.
- അവശ്യസർവിസ് അല്ലാത്ത സർക്കാർ ഒാഫിസുകൾ നിബന്ധനവിധേയമായി മേയ് 17 വരെ പ്രവർത്തിക്കാം. ശനിയാഴ്ച അവധി. ഗ്രൂപ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഒാഫിസിലെത്തണം.
- പ്രേദശിക ഭേദഗതികൾ സംബന്ധിച്ച് ജില്ല ഭരണകൂടം ആഭ്യന്തര വകുപ്പിന് ശിപാർശ നൽകണം. ഉന്നതതല സമിതി പരിശോധിച്ച് വിജ്ഞാപനം ഇറക്കും. പ്രാദേശിക ഭേദഗതികൾക്ക് മാനുഷിക പരിഗണന കൂടി കണക്കിലെടുത്ത് വേണം കലക്ടർമാർ ശിപാർശ നൽകാൻ.
ചെറുകിട തുണിക്കടകൾ തുറക്കാം
- ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻറ് ആക്ടിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് നിലവിലെ സ്ഥിതി തുടരാം. ഒന്നിലധികം നിലകളിലില്ലാത്ത ചെറുകിട ടെക്സ്െറ്റെൽസ് സ്ഥാപനങ്ങൾ അഞ്ചിൽ താഴെ ജീവനക്കാരുമായി തുറക്കാം. ഇളവുകൾ ഗ്രീൻ-ഒാറഞ്ച് സോണിൽ മാത്രം.
- ഗ്രീൻസോണുകളിൽ കടകൾ രാവിലെ ഏഴ് മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കാം. ഒാറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും. ഞായറാഴ്ച എല്ലാ സോണുകളിലും പൂർണ ലോക്ഡൗൺ. ഇൗ ദിവസം അനുവദനീയ കാര്യങ്ങൾക്ക് പ്രത്യേക സർക്കുലർ ഇറക്കും.
- ഹോട്സ്പോട്ടിൽ ഒഴികെ ഹോട്ടലുകളും റസ്റ്റാറൻറുകളും പാർസലുകൾ നൽകാനായി തുറന്നുപ്രവർത്തിക്കാം. നിലവിലെ സമയക്രമം പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.