സുബി സുരേഷിന് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും

കൊച്ചി: നടി സുബി സുരേഷിന്‍റെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ച് ചലച്ചിത്ര താരങ്ങൾ. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ആദരാഞ്ജലിയർപ്പിച്ച് കുറിപ്പിട്ടു.

‘‘നിറഞ്ഞ ചിരിയോടെ മലയാളി പ്രേക്ഷകരുടെ സ്നേഹം കവർന്ന പ്രിയപ്പെട്ട കലാകാരി സുബി സുരേഷ് അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞു. അഭിനയത്തിലും അവതരണത്തിലും ഇനിയും ഒരുപാട് ഉയർച്ചകളിലേക്ക് പോകേണ്ടിയിരുന്ന പ്രിയ സഹോദരിയുടെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ’’ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കിൽ കുറിച്ചത്.

‘സുബി സുരേഷിന് ആദരാഞ്ജലികൾ’ എന്ന കുറിപ്പോടെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. ആസിഫലി, ദിലീപ്, മുകേഷ്, ഭാവന, കുഞ്ചാക്കോ ബോബന്‍, ജയറാം തുടങ്ങിയവരും സമൂഹ മാധ്യമങ്ങളിൽ ആദരാഞ്ജലി അര്‍പ്പിച്ചു.

Tags:    
News Summary - Mammootty and Mohanlal pay tribute to Subi Suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.