നടൻ മമ്മൂട്ടിയുടെ ഓൺലൈൻ പഠന സഹായ പദ്ധതി 'വിദ്യാമൃതം' മലബാർ മേഖലാതല ഉദ്​ഘാടനം നാളെ തലശേരിയിൽ

തലശ്ശേരി : നിർധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായമൊരുക്കനായി നടൻ മമ്മൂട്ടിഒരുക്കിയ സ്മാർട്ട്‌ ഫോൺ വിതരണ പദ്ധതിയായ 'വിദ്യാമൃതത്തിന്‍റെ" മലബാർ മേഖലാ തല വിതരണോത്ഘാടനം ബുധനാഴ്ച തലശേരിയിൽ നടക്കും.

തലശ്ശേരി അതിരൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ് ഞറളക്കാട്ട് മെത്രാപോലീത്ത വിതരണ പദ്ധതി ഉത്ഘാടനം ചെയ്യും. ബേപ്പൂർ ഗവണ്മെന്‍റ്​ സ്കൂൾ പ്രധാന അധ്യാപിക സി.പി രമ കുട്ടികൾക്ക് വേണ്ടി ആദ്യ ഫോൺ ഏറ്റു വാങ്ങും.

മമ്മൂട്ടി തന്‍റെ ജീവകാരുണ്യ പ്രസ്ഥാനം ആയ കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൌണ്ടേഷൻ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഫോണിനായി ലഭിച്ച ഏഴായിരത്തോളം അപേക്ഷകളിൽ നിന്ന്​ മുൻഗണനാടിസ്ഥാനത്തിലാണ്​ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്. ചടങ്ങിൽ അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി, അതിരൂപത മുൻ അധ്യക്ഷൻ മാർ ജോർജ് വലിയമറ്റം കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൌണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ, ഫാ ജോൺ കൂവപ്പാറയിൽ, മുഹമ്മദ്‌ റിസ്വാൻ,അഫ്സൽ തുടങ്ങിയവർ പങ്കെടുക്കും.

Tags:    
News Summary - mammootty vidaymritham project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.