ആലുവ: ആലുവയിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദിച്ചയാൾ അറസ്റ്റിലായി. എടത്തല സ്വദേശി മുഹമ്മദ് കബീർ ആണ് പിടിയിലായത്. ഇയാളെ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ഡോ. ജീസൺ ജോണിയെ ആണ് ഇയാൾ മർദിച്ചത്. പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.എം.എ സമരം അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ആഗസ്റ്റ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യക്കും മകനുമൊപ്പമാണ് പ്രതി ആശുപത്രിയിലെത്തിയത്. പുക്കാട്ടുപടിയിലെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ വെച്ചാണ് ഡോക്ടർക്ക് മർദനമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.