വടകരയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ച നിലയിൽ

വടകര: മൂരാട് പാലത്തിനും ഇരിങ്ങല്‍ ഗേറ്റിനും ഇടയില്‍ ട്രെയിനില്‍ നിന്നു വീണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തലശേരി എരുവട്ടി സ്വദേശി സിറാജ് അഹമ്മദാണ് (39) മരിച്ചത്. ഇന്നു രാവിലെയാണ് ട്രാക്കില്‍ പരിശോധന നടത്തുന്ന റെയില്‍വെ ജീവനക്കാര്‍ പാളത്തിനു സമീപം മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാത്രിയാണ് അപകടമെന്നു കരുതുന്നു. യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ നിന്ന് ഒരാള്‍ വീണതായി ട്രെയിനിലെ യാത്രക്കാരന്‍ വടകര സ്‌റ്റേഷനില്‍ വിളിച്ചുപറഞ്ഞിരുന്നു. ഇത് പ്രകാരം പയ്യോളി പൊലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല. ഇന്നു രാവിലെ കണ്ടെത്തിയ മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Tags:    
News Summary - man died after falling from a train in Vadakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.