കാൽനടയാത്രികൻ ബൈക്കിടിച്ച് മരിച്ചു

കാൽനടയാത്രികൻ ബൈക്കിടിച്ച് മരിച്ചു

മണ്ണഞ്ചേരി (ആലപ്പുഴ): കലവൂർ പാർഥൻ കവലയിൽ കാൽനടയാത്രികൻ ബൈക്കിടിച്ച് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വാർഡ് ഇടത്തട്ടിൽ ജോസഫ് (ഷിബു-55) ആണ് മരിച്ചത്. പാർഥൻ കവല-ആരാമം റോഡിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. അപകട സ്ഥലത്ത് നിന്ന് രണ്ട് ഗ്രാമിൻ്റെ കഞ്ചാവ് പൊതി പൊലീസിന് ലഭിച്ചു.

ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് ഇടിച്ചത്. അപകടത്തിന് പിന്നാലെ കാറിൽ വന്നവർ പരിക്കേറ്റു കിടന്ന ബൈക്ക് യാത്രികരെ ആശുപത്രിയിൽ എത്തിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പിന്നീട് എത്തിയ ആംബുലൻസിൽ ജോസഫിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

അപകടം നടന്നിടത്തു നിന്ന് കഞ്ചാവ് പൊതി കിട്ടിയത് പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ റോഡിൽ കിടന്നു കിട്ടിയ ലഹരി വസ്തുവിന്റെ പേരിൽ മാത്രം കേസെടുക്കാനാവില്ലെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് ഓടിച്ചയാളും സഹയാത്രികനും പരിക്കേറ്റ് ചികിത്സയിലാണ്. ഇവർ ലഹരി ഉപയോഗിക്കുന്നവരാണോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

ഭാര്യ: സാലമ്മ. മക്കൾ: സാന്ദ്ര (അയർലണ്ട് ), സെറീന ജോസഫ് (ബെംഗളൂരു). മരുമക്കൾ: അനീഷ് (അയർലണ്ട്), സിജോ (ബെംഗളൂരു). 

Tags:    
News Summary - man dies in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.