അടിമാലി: പന്നിയാർ പുഴയിൽ മീൻ പിടിക്കുന്നതിനിടെ മധ്യവയസ്കൻ മുങ്ങിമരിച്ചു. വെസ്റ്റ് മുക്കുടിൽ വള്ളാടിയിൽ ഷാജി (56) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11ന് കൂട്ടുകാർക്കൊപ്പം ചൂണ്ടയിടാൻ പോയതായിരുന്നു ഷാജി. ഇതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ആഴം കൂടുതലുള്ള ഭാഗത്താണ് മുങ്ങിപ്പോയത്. മീൻ പിടിക്കാനായി പുഴയിൽ കെട്ടിയ വലയിൽ കാൽ കുടുങ്ങിയതിനാൽ രക്ഷപ്പെടാൻ സാധിച്ചില്ല.
കൂടെയുണ്ടായിരുന്നയാൾ അയൽവാസികളെ വിവരം അറിയിച്ചു. ഓടിയെത്തിയവർ പുഴയിൽ നിന്നും ഷാജിയെ മുങ്ങിയെടുത്ത് രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മാസം മുൻപ് ഇതേ സ്ഥലത്ത് സമീപവാസി മുങ്ങിമരിച്ചിരുന്നു.
രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: സുധർമ്മ. മക്കൾ: ദൃശ്യ, ദിവ്യ, ദേവിക. മരുമക്കൾ: മനേഷ്, മിഥുൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.