ഗാന്ധിനഗർ (കോട്ടയം): കുടുംബവഴക്കിനെ തുടർന്ന് തലക്കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന് ന യുവതിയുടെയും മകളുടെയും നില ഗുരുതരമായി തുടരുന്നു. പീരുമേട് ഉപ്പുതറ വളവുകോട് മത്തായിപ്പാറ ഈട്ടിക്കൽ സുരേഷി െൻറ ഭാര്യ മേഴ്സി (40), മകൾ മെർലിൻ (20) എന്നിവരാണ് ട്രോമ കെയർ യൂനിറ്റിൽ കഴിയുന്നത്.
മേഴ്സിയുടെ നെറ്റിയുടെ മേൽഭാഗ ം മുതൽ തലയുടെ പിൻഭാഗം വരെ 38 സ്റ്റിച്ചുണ്ട്. മെർലിെൻറ തലയുടെ പിൻഭാഗത്തുള്ള അടി ഗുരുതരമാണ്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ആരോഗ്യനിലയിൽ മാറ്റമില്ല. ശനിയാഴ്ച വൈകീട്ട് ഏഴിന് വീട്ടിൽെവച്ചാണ് സംഭവം
പാലാ മേലുകാവ് സ്വദേശിയായ മേഴ്സിയുടെ ഭർത്താവ് സുരേഷ് പാറമട തൊഴിലാളിയാണ്. പ്രണയവിവാഹിതരായ ഇവർക്ക് മെർലിൻ, ഷെർലിൻ എന്നിങ്ങനെ രണ്ടുമക്കളുണ്ട്. ഒന്നര വയസ്സുള്ള കുട്ടിയെ ബൈക്കിൽ ഇരുത്തി തള്ളിയിട്ട് അപകടപ്പെടുത്തിയതടക്കം കുടുംബവഴക്കിെൻറ പേരിൽ നിരവധി കേസുകൾ സുരേഷിന് എതിരെയുണ്ട്.
മർദനത്തിൽ സഹികെട്ടതിനെ തുടർന്ന്, മേഴ്സിയെ സുരേഷിെൻറ പിതൃസഹോദരി താമസിക്കുന്ന ഉപ്പുതറ വളവുകോടിനു കൊണ്ടുപോയിരുന്നു. മേഴ്സി കൂലിപ്പണി ചെയ്താണ് മക്കളെ പഠിപ്പിക്കുന്നത്. അഞ്ചുവർഷം മുമ്പ് പാറമടയിൽ ജോലി ചെയ്യുമ്പോൾ സുരേഷിെൻറ കൈക്ക് പരിക്കേറ്റതിനെ തുടർന്ന് ബന്ധുക്കൾ ഇടപെട്ട് ഭാര്യക്കൊപ്പം വീണ്ടും താമസിപ്പിച്ചു. ഒരു വർഷം മുമ്പ് വീണ്ടും മർദനം പതിവായതോട മേഴ്സി കുടുംബകോടതിയിൽ പരാതി നൽകി. ഇതിനിടെയാണ് ശനിയാഴ്ച രാത്രിയിലെ ക്രൂരമായ ആക്രമണം. പൊലീസ് അറസ്റ്റ് ചെയ്ത സുരേഷ് പീരുമേട് സബ്ജയിലിൽ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.