തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു, മൽപ്പിടിത്തത്തിനിടെ പരിക്കേറ്റ പ്രതി ആശുപത്രിയിൽ

 മനോജ്‌ 

തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു, മൽപ്പിടിത്തത്തിനിടെ പരിക്കേറ്റ പ്രതി ആശുപത്രിയിൽ

തിരുവല്ല: തിരുവല്ലയിലെ കിഴക്കൻ ഓതറയിൽ യുവാവ് കുത്തേറ്റു മരിച്ചു. കിഴക്കൻ ഓതറ തൈക്കാട്ടിൽ വീട്ടിൽ മനോജ്‌ (34) ആണ് മരിച്ചത്. ബന്ധുവും അയൽവാസിയുമായ രാജനെ പൊലീസ് പിടികൂടി.

ഇരുവരും തമ്മിലുള്ള മൽപ്പിടിത്തത്തിനിടെ പരിക്കേറ്റ രാജനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി 11.45 ഓടെ ആയിരുന്നു സംഭവം.

ലൈഫ് പദ്ധതിയിൽ അനുവദിച്ച പണം മനോജിന്റെ മകൻ കൈക്കലാക്കിയതിലുള്ള മുൻവിരോധമാണ് കൊലപാതക കാരണമെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു.



Tags:    
News Summary - Man killed near Thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.