ബിവറേജസിൽ വരിനിന്നയാൾക്ക് കട്ടൻചായ കുപ്പിയിൽ നിറച്ചു നൽകി കബളിപ്പിച്ചു

കായംകുളം: വിദേശമദ്യശാലയിൽ വരിനിൽക്കുകയായിരുന്നയാൾക്ക് മദ്യമാണെന്ന് വിശ്വസിപ്പിച്ച് കുപ്പിയിൽ കട്ടൻചായ നിറച്ചു നൽകി കബളിപ്പിച്ചതായി പരാതി. കായംകുളം കൃഷ്ണപുരത്ത് വെച്ചാണ് ആറ്റിങ്ങൽ സ്വദേശിയായ തൊഴിലാളി തട്ടിപ്പിനിരയായത്.

പൈപ്പ് പണിക്കെത്തിയതായിരുന്നു ആറ്റിങ്ങൽ സ്വദേശി. ബിവറേജസ് കോർപറേഷന്‍റെ മദ്യശാലക്ക് മുന്നിൽ വരിനിൽക്കുകയായിരുന്ന ഇയാളെ സമീപിച്ച വ്യക്തി വരിനിൽക്കാതെ തന്നെ മദ്യം തരാമെന്ന് പറയുകയായിരുന്നു. 1200 രൂപയ്ക്ക് മൂന്ന് കുപ്പി മദ്യം നൽകുകയും ചെയ്തു. തിരികെ താമസസ്ഥലത്തെത്തി കുപ്പി പൊട്ടിച്ചപ്പോഴാണ് മദ്യത്തിന് പകരം കട്ടൻചായയാണെന്ന് മനസ്സിലായത്. തുടർന്ന് പരാതി നൽകുകയായിരുന്നു. 

Tags:    
News Summary - man tricked by giving fake liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.