കാട്ടാനയുടെ ആക്രമണത്തില്‍  ആദിവാസി യുവതിക്ക് പരിക്ക്

കാട്ടാനയുടെ ആക്രമണത്തില്‍  ആദിവാസി യുവതിക്ക് പരിക്ക്

വെള്ളിക്കുളങ്ങര: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതിക്ക് സാരമായി പരിക്കേറ്റു. വെള്ളിക്കുളങ്ങര ശാസ്താംപൂവ്വം കാടര്‍ കോളനിയിലെ ഗംഗാധര​​െൻറ മകള്‍ വസന്തക്കാണ് (18) പരിക്കേറ്റത്. വനവിഭവങ്ങള്‍ ശേഖരിക്കാനായി കുടുംബാംഗങ്ങള്‍ക്കൊപ്പം പോയ യുവതിയെ ആനപ്പാന്തം ഉളിപ്പാറ വനത്തില്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.

തുമ്പികൈകൊണ്ട്  ചുറ്റിപ്പിടിച്ചതിനെ തുടര്‍ന്നാണ് പരിക്ക്. ഒപ്പമുള്ളവര്‍ ബഹളം വെച്ചപ്പോള്‍ കാട്ടാന യുവതിയെ വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വിവരമറിഞ്ഞ് പഞ്ചായത്തംഗം ജോയ് കാവുങ്ങല്‍, വനംവകുപ്പുദ്യോഗസ്ഥരായ ആര്‍.പ്രദീപ്, ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം നടത്തി. യുവതിയെ  ആദ്യം വനംവകുപ്പി​​െൻറ  ജീപ്പിലും തുടര്‍ന്ന് കോടാലി െൈഡ്രെവേഴ്‌സ് വെല്‍ഫയര്‍  ട്രസ്റ്റിന്റെ ആംബുലന്‍സിലും കയറ്റി തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചു.

Tags:    
News Summary - man wild clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-05-09 05:15 GMT