മനിതി സംഘത്തെ പമ്പയിൽ തടഞ്ഞു; തിരിച്ച്​ പോകില്ലെന്ന്​ യുവതികൾ

പമ്പ: ശബരിമല ദർശനത്തിനെത്തിയ മനിതി സംഘത്തെ പ്രതിഷേധക്കാർ പമ്പയിൽ തടഞ്ഞു. തുടർന്ന്​ ​ശബരിമലയിലെത്തിയ മനിതി സ ംഘം പ്രതിനിധികളോട്​ പൊലീസ്​ ചർച്ച നടത്തി. ഇപ്പോൾ മടങ്ങി പോകണമെന്ന്​ മനിതി സംഘത്തോട്​ പൊലീസ്​ അറിയിച്ചുവെന്നാണ്​ വിവരം. ​

എന്നാൽ, ചർച്ചക്ക്​ ശേഷവും ശബരിമല സന്നിധാനത്തേക്ക്​ പോകാനുള്ള നിലപാടിൽ ഇവർ ഉറച്ച്​ നിൽക്കുകയായിരുന്നു. പൊലീസ്​ ഇവർക്ക്​ സുരക്ഷ നൽകുമോ​െയന്ന കാര്യം വ്യക്​തമല്ല. ആക്​ടിവിസ്​റ്റുകളല്ല വിശ്വാസികളാണ്​ തങ്ങളെന്നും ദർശനം നടത്തുന്നതിൽ നിന്ന്​ പിൻമാറില്ലെന്ന്​ മനിതി നേതാവ്​ സെൽവി പറഞ്ഞു. 11 പേരടങ്ങിയ സംഘമാണ്​ പമ്പയിൽ എത്തിയിരിക്കുന്നത്​. ഇതിൽ അഞ്ച്​ പേർ 10നും 50നും ഇടക്ക്​ പ്രായമുള്ളവരാണെന്നാണ്​ വിവരം.

ബോഡിമെട്ട്​ ചെക്​ പോസ്​റ്റ്​ വഴിയാണ് ഇവർ​ സംസ്​ഥാനത്തേക്ക്​ എത്തിയത്​​. കേരള അതിർത്തി കടന്ന മനിതി സംഘത്തി​​​​​​​​െൻറ വാഹനത്തിനുനേരെ പലയിടത്തും പ്രതിഷേധമുയർന്നു. 11.45ന്​ കട്ടപ്പനയിലും പാറക്കടവിലും വാഹനത്തിന്​ മുന്നിൽ​ പ്രതിഷേധം തീർത്ത​വരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തുനീക്കി.

Tags:    
News Summary - Maneethi Group stopped in sabarimala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.