മനിതി യു​വതികൾ കേരളത്തിലെത്തി; തടയാൻ ബി.ജെ.പി പ്രവർത്തകരുടെ ശ്രമം

പത്തനംതിട്ട: ചെന്നൈയിൽ നിന്ന്​ ശബരിമലയിലേക്ക്​ യാത്ര തിരിച്ച മനീതി യുവതികൾ കേരളത്തിലെത്തി. ബോഡിമെട്ട്​ ചെ ക്​ പോസ്​റ്റ്​ വഴിയാണ്​ സംസ്​ഥാനത്തേക്ക്​ കടന്നത്​. ഇവർ ​െപാലീസ്​ സുരക്ഷയിൽ​ കോട്ടയത്തേക്ക്​ എത്തുന്നതായ ാണ്​ സൂചന. ഞായറാഴ്​ച പുലർച്ചെ കോട്ടയത്തെത്തുന്ന മറ്റ്​ സംഘാംഗങ്ങളോടൊപ്പം ഇവരെയും സന്നിധാനത്ത്​ എത്തിക്ക ാനാണ്​ ലക്ഷ്യമെന്നറിയുന്നു.

കേരള അതിർത്തി കടന്ന മനിതി സംഘത്തി​​​െൻറ വാഹനത്തിനുനേരെ പലയിടത്തും പ്രതിഷേധ മുയർന്നു. 11.45ന്​ കട്ടപ്പനയിലും പാറക്കടവിലും വാഹനത്തിന്​ മുന്നിൽ​ പ്രതിഷേധം തീർത്ത​വരെ പൊലീസ്​ അറസ്​റ്റ്​ ചെ യ്​തുനീക്കി.

ചെന്നൈയിൽനിന്ന്​ ട്രെയിനിൽ യാത്രതിരിച്ച മറ്റൊരുസംഘം ഞായറാഴ്​ച പുലർച്ചെ കോട്ടയം റെയിൽവേ സ ്​റ്റേഷനിൽ എത്തുമെന്നാണ്​ വിവരം. തുടർന്ന്​ കോട്ടയം ജില്ലയിലെ വിവിധയിടങ്ങളിൽ പൊലീസ്​ സുരക്ഷ ശക്തമാക്കി.

തമിഴ്​നാട്​ ​പൊലീസി​​​െൻറ അകമ്പടിയിൽ തേനി വഴിയാണ്​ സംഘം അതിർത്തിയി​െലത്തിയത്​. കുമളി ചെക്കുപോസ്​റ്റ്​ ഒഴിവാക്കി കമ്പംമേട്ട്​ വഴിയാണ്​ സംഘം കേരളത്തിലേക്ക്​ പ്രവേശിച്ചത്​. ​കുമളിയിൽ പ്രതിഷേധക്കാർ തമ്പടിച്ചതിനാൽ കമ്പം​​േമട്ട്​, പുളിയൻമല, കട്ടപ്പന, ചപ്പാത്ത്​, പീരുമേട്​, മുണ്ടക്കയം, എരുമേലി വഴി നിലയ്​ക്കൽ എത്തിക്കുമെന്നാണ്​ ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട്​ വാഗമൺ വഴി കോട്ടയത്തേക്ക്​ തിരിച്ച്​ വിടുകയായിരുന്നു.

സംഘത്തിൽപ്പെട്ടവർ നാഗർകോവിൽ വഴിയും പുനലൂർ, ആര്യങ്കാവ്​ വഴിയും നിലയ്​ക്കലിൽ എത്തുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്​. യുവതികളെ തടയാനായി വിവിധ സ്​ഥലങ്ങളിൽ ബി.ജെ.പി പ്രവർത്തകർ ഒത്തു കൂടുന്നുണ്ട്​.

എ​രു​മേ​ലി​യി​ലും ശ​ബ​രി​മ​ല​യി​ലും എ​ത്തു​ന്ന വ​നി​താ​സം​ഘ​ത്തെ ത​ട​യാ​ൻ നാ​മ​ജ​പ​പ്ര​തി​ഷേ​ധ​വു​മാ​യി ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യും വി​വി​ധ സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ളും ത​യാ​റെ​ടു​ക്കു​ക​യാ​ണ്. അ​തി​ർ​ത്തി​ക​ളി​ലും പ്ര​തി​ഷേ​ധ​ക്കാ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

സം​ഘ​ത്തി​ലെ എ​ല്ലാ​വ​രും വ്ര​ത​ത്തി​ലാ​ണെ​ന്നും ചി​ല​ർ പ​മ്പ​യി​ലെ​ത്തി​യ ശേ​ഷം കെ​ട്ടു​മു​റു​ക്കി സ​ന്നി​ധാ​ന​ത്തെ​ത്താ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​തെ​ന്നും പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ സ്ത്രീ​ക​ൾ​ക്കും ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തു​വ​രെ ഇ​ത്​ തു​ട​രു​മെ​ന്നും മ​നി​തി അ​റി​യി​ച്ചു.

ചെ​ന്നൈ, തൃ​ച്ചി, മ​ധു​ര, കോ​യ​മ്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് 14 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യ​ട​ക്കം പ​തി​ന​ഞ്ചു​പേ​രും ഒ​ഡി​ഷ, ക​ർ​ണാ​ട​ക, മ​ധ്യ​പ്ര​ദേ​ശ്, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ 25 പേ​രും വ​യ​നാ​ട്ടി​ൽ​നി​ന്ന​ട​ക്കം 30 പേ​രും ഞാ​യ​റാ​ഴ്​​ച കോ​ട്ട​യ​ത്ത് എ​ത്തു​മെ​ന്നാ​ണ്​​ മ​നി​തി പൊ​ലീ​സി​നെ​യും അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്​. സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വ​നി​ത​ക​ളി​ൽ മു​പ്പ​തോ​​ളം പേ​ർ ഇ​തി​ന​കം കോ​ട്ട​​യ​െ​ത്ത​ത്തി​യെ​ന്നാ​ണ്​ വി​വ​രം.

യുവതികളുടെ വരവിനോടനുബന്ധിച്ച്​ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.​ കൊ​ച്ചി റേ​ഞ്ച്​ ​െഎ.​ജി​യ​ട​ക്കം ഉ​ന്ന​ത​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​വും സു​ര​ക്ഷ. ശ​ബ​രി​മ​ല, എ​രു​മേ​ലി, നി​ല​ക്ക​ൽ, പ​മ്പ എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ത​ത്​ എ​സ്.​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. കൂ​ടു​ത​ൽ വ​നി​ത പൊ​ലീ​സി​നെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

നിരോധനാജ്ഞ 27വരെ നീട്ടി

ഇ​ല​വു​ങ്ക​ല്‍ മു​ത​ല്‍ സ​ന്നി​ധാ​നം​വ​രെ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ ഡി​സം​ബ​ര്‍ 27ന് ​അ​ര്‍ധ​രാ​ത്രി​വ​രെ നീ​ട്ടി ജി​ല്ല മ​ജി​സ്‌​ട്രേ​റ്റും ജി​ല്ല ക​ല​ക്ട​റു​മാ​യ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​യി. ഡി​സം​ബ​ര്‍ 22ന് ​അ​ര്‍ധ​രാ​ത്രി മു​ത​ല്‍ 27ന് ​അ​ര്‍ധ​രാ​ത്രി​വ​രെ ഉ​ത്ത​ര​വി​നു പ്രാ​ബ​ല്യ​മു​ണ്ട്.

പ​മ്പാ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഇ​ല​വു​ങ്ക​ല്‍ മു​ത​ല്‍ സ​ന്നി​ധാ​നം​വ​രെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും മു​ഴു​വ​ന്‍ റോ​ഡു​ക​ളി​ലും ഉ​പ​റോ​ഡു​ക​ളി​ലും നി​രോ​ധ​നാ​ജ്ഞ ബാ​ധ​ക​മാ​ണ്. ഭ​ക്ത​ര്‍ക്ക് ഒ​റ്റ​ക്കോ സം​ഘ​മാ​യോ ദ​ര്‍ശ​ന​ത്തി​ന് എ​ത്തു​ന്ന​തി​നോ ശ​ര​ണം വി​ളി​ക്കു​ന്ന​തി​നോ നാ​മ​ജ​പം ന​ട​ത്തു​ന്ന​തി​നോ ത​ട​സ്സ​മി​ല്ല. ജ​നു​വ​രി 14ന് ​അ​ര്‍ധ​രാ​ത്രി​വ​രെ നി​രോ​ധ​നാ​ജ്ഞ നീ​ട്ട​ണ​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​രു​ന്നു.

Tags:    
News Summary - maneethi women entered in kerala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.