മാണി സി. കാപ്പന് ‘കേരള ഡെമോക്രാറ്റിക് പാർട്ടി’

കോട്ടയം: എന്‍.സി.പിവിട്ട് യു.ഡി.എഫിനൊപ്പം ചേർന്ന മാണി സി. കാപ്പന്‍ വിഭാഗം ഇനി ‘കേരള ഡെമോക്രാറ്റിക് പാര്‍ട്ടി’ എന്ന പേരിൽ അറിയപ്പെടും. പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍റെ അംഗീകാരം ലഭിച്ചു. എന്‍.സി.കെ, ഡി.സി.കെ എന്ന പേരുകള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ല. മാണി സി. കാപ്പന്‍ തന്നെയാണ് നേതാവ് എന്നും എം.എല്‍.എ സ്ഥാനം തല്‍ക്കാലം രാജിവെക്കില്ലെന്നും നേതാക്കള്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാര്‍ട്ടിക്കു 14 ജില്ല കമ്മിറ്റികളും 109 നിയോജക മണ്ഡലം കമ്മിറ്റികളും പോഷക സംഘടനകളും നിലവിലുണ്ട്.

Tags:    
News Summary - Mani C. Cappan 'Kerala Democratic Party'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.