കൊച്ചി: കേരള സ്റ്റോറി വിവാദത്തിനിടെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിച്ച് എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാൻജോപുരം സെന്റ് ജോസഫ് പള്ളി. രാവിലെ 9.30നാണ് പ്രദർശനം. "മണിപ്പൂർ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്" എന്ന ഡോക്യുമെന്ററിയാണ് പ്രദർശിപ്പിച്ചത്.
100 ഔളം വരുന്ന ബൈബിൾ വിദ്യാർഥികളാണ് ഡോക്യുമെന്ററി കാണുന്നത്. മണിപ്പൂർ കലാപത്തെ കുറിച്ച് കുട്ടികൾ അറിയണമെന്നും വേദനിക്കുന്ന മനുഷ്യരോടൊപ്പം നിൽക്കണം. ഇരയോടോപ്പം നിൽക്കണം വേട്ടക്കാരനെ തള്ളി പറയണം എന്ന സന്ദേശം പകരുന്നതിനാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതെന്ന് പള്ളി വികാരി പറഞ്ഞു. കേരള സ്റ്റോറി സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ഏതെങ്കിലും രൂപതയോ സഭയോ നല്ലത് പറഞ്ഞതുകൊണ്ട് മാറ്റം വരില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി രൂപതയിലെ പള്ളികളിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചത് വിവാദമായിരുന്നു. ബോധവത്കരണത്തിന്‍റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചതെന്നാണ് രൂപതയുടെ വിശദീകരണം.10,11,12 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് സിനിമ പ്രദർശിപ്പിച്ചത്. കുട്ടികൾക്കുള്ള ട്രെയിനിങ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചതെന്ന് ഇടുക്കി രൂപത മീഡിയ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.