മാങ്കുളം സംഘർഷം: വനപാലകർക്കെതിരെ സർവകക്ഷി ഹർത്താൽ തുടങ്ങി

അടിമാലി: വനപാലകരുടെ നിലപാടിൽ പ്രതിഷേധിച്ച് മാങ്കുളം പഞ്ചായത്തിൽ സർവകക്ഷി യോഗം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകീട്ട് ആറുവരെയാണ്. കൂടാതെ, വിരിപാറയിലെ മാങ്കുളം ഡി.എഫ്.ഒ ഓഫിസ് ഉപരോധിക്കും.

അതേസമയം, മാങ്കുളം പഞ്ചായത്തിലെ പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിനു സമീപം പവിലിയനിൽ (വാച്ച് ടവർ) സഞ്ചാരികൾക്ക് വനം വകുപ്പ് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ മൂന്നാർ പൊലീസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തു. ജനപ്രതിനിധികളെ വനപാലകർ ആക്രമിച്ചെന്ന പരാതിയിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ തങ്ങളെ ആക്രമിച്ചെന്ന വനപാലകരുടെ പരാതിയിലുമാണ് കേസെടുത്തത്.

Tags:    
News Summary - Mankulam conflict: All-party hartal against forest guards started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.