കോഴിക്കോട്: പൊലീസ് വെടിവെപ്പിൽ മാവോവാദി വേൽമുരുകൻ മരിച്ച സംഭവത്തിൽ മജിസ്ട്രേറ്റു തലത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് അസോസിയേഷൻ ഫോർ പ്രോട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) കേരള ചാപ്റ്റർ ആവശ്യപ്പെട്ടു. എല്ലാ ഏറ്റുമുട്ടൽ മരണങ്ങളിലും എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് മജിസ്ട്രേറ്റ് തലത്തിൽ അന്വേഷണം വേണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
ഏറ്റുമുട്ടൽ മരണത്തിനുശേഷം മൃതദേഹം മാധ്യമ പ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും കാണാൻ അനുവദിക്കാതിരുന്നത് വേൽ മുരുകെൻറ മരണം വ്യാജ ഏറ്റുമുട്ടലിലായിരുന്നു എന്ന സംശയത്തിന് ഇട നൽകുന്നു.
അതിനാൽ എത്രയും പെട്ടെന്ന് സമഗ്രമായ അന്വേഷണം നടത്തി യഥാർഥ വസ്തുത പുറത്തു കൊണ്ടുവരണമെന്ന് സംസ്ഥാന പ്രസിഡൻറ് പി. ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.