മതമൗലിക വാദികൾക്ക് ഇരകളാകുന്നവരുടെ എണ്ണം ക്രൈസ്തവരിൽ വർധിക്കുന്നു –ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്

തൃശൂർ: മതമൗലിക വാദികൾക്ക് ഇരകളാകുന്നവരുടെ എണ്ണം ക്രൈസ്തവരിൽ കൂടിവരുകയാണെന്ന് തൃശൂര്‍ അതിരൂപത മെത്രാപ്പോലിത്ത ആര്‍ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. തൃശൂർ അതിരൂപത കുടുംബ കൂട്ടായ്മയുടെ സുവർണ ജൂബിലി വാർഷികാഘോഷത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മതമൗലിക വാദികൾ സഭയിലെ യുവജനങ്ങളെ തിരഞ്ഞുവന്ന് തെളിച്ചുകൊണ്ടുപോവുകയാണ്.

കുട്ടികളെ പോലും വർഗീയത പറയിപ്പിച്ച് സമൂഹത്തെയും സമുദായങ്ങളെയും രാഷ്ട്രത്തെയും തമ്മിലടിപ്പിക്കാനുള്ള പ്രവണത കൂടുന്നു. നമ്മിൽ വർഗീയത പാടില്ല, പക്ഷേ സമുദായ ബോധം ഉണ്ടാവണം. സഭ നേരിടുന്ന മറ്റൊരു വലിയ വിഷയം നിരീശ്വരത്വം കൂടിവരുന്നു എന്നതാണ്. ഇങ്ങനെ പോയാൽ സഭയും കുടുംബവും നശിക്കും. നമ്മുടെ കുടുംബത്തിന് നഷ്ടപ്പെട്ട വിശ്വാസമെന്ന സ്വത്ത് തിരിച്ചുകൊണ്ടുവരണം. സഭ ശത്രുക്കളുടെ ഭാഗമായി അച്ചന്മാരും മെത്രാന്മാരും ആക്രമിക്കാൻ പ്രവർത്തനം ഉണ്ടായിരിക്കുന്നു. സിസ്റ്റർമാർക്ക് നേരെ അവർ തിരിഞ്ഞു. ഇപ്പോൾ ക്രൈസ്തവ കുടുംബങ്ങളുടെ വിശ്വാസത്തെ തകർക്കാൻ അവർ ശ്രമിക്കുന്നു- അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Mar Andrews Thazath Metropolitan Archbishop about christians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.