മണിപ്പൂരിലെ മനുഷ്യാവകാശ ധ്വംസനങ്ങൾ അവസാനിപ്പിക്കണമെന്ന് മാർത്തോമ സഭാധ്യക്ഷൻ

തിരുവല്ല: മണിപ്പൂരിലെ മനുഷ്യാവകാശ ധ്വംസനങ്ങൾ അവസാനിപ്പിക്കുന്നതിന് കേന്ദ്ര സർക്കാറിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപോലീത്ത. മണിപ്പൂരിലെ ജനത അനുഭവിക്കുന്ന അത്യന്തം ദുസഹമായ ജീവിത സാഹചര്യങ്ങളിൽ മാർത്തോമ സഭ ഉൽക്കണ്ഠ രേഖപ്പെടുത്തി.

അവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകണം. ആരാധനാലയങ്ങൾ നശിപ്പിക്കപ്പെടുന്നുവെന്നും സഭ ചൂണ്ടിക്കാട്ടി. മണിപ്പൂരിലെ യാതന അനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രഖാപിച്ചു കൊണ്ട് മാർത്തോമ സഭയുടെ ആഭിമുഖ്യത്തിൽ തിരുവല്ല എസ്.സി.എസ് ജംങ്ഷനിൽ നടത്തിയ മണിപ്പൂർ ഐക്യദാർഢ്യ പ്രാർഥന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മെത്രാപോലീത്ത.

ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപോലീത്താ, ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപോലീത്താ, എപ്പിസ്കോപ്പാമാരായ തോമസ് മാർ തീമൊഥെയോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, സഭാ സെക്രട്ടറി റവ. സി.വി. സൈമൺ, സീനിയർ വികാരി ജനറാൾ വെരി. റവ. ജോർജ് മാത്യു, വികാരി ജനറാൾ വെരി. റവ. ഡോ. ഇൗശോ മാത്യു, വൈദിക ട്രസ്റ്റി റവ. മോൻസി കെ. ഫിലിപ്പ്, അത്മായ ട്രസ്റ്റി രാജൻ ജേക്കബ്, സഭാ കൗൺസിൽ അംഗങ്ങൾ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Marthoma Supremo wants to end the destruction of human rights in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.