കാസർകോട്: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചാലും മാസ്ക്, സോപ്പ്/സാനിറ്റൈസർ, സാമൂഹിക അകലം പാലിക്കൽ തുടരണമെന്നും ജാഗ്രത കൈവിടരുതെന്നും ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു.
ജില്ലതല ഐ.ഇ.സി കോവിഡ് കോഓഡിനേഷൻ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ഓഫിസുകളിൽ ഉൾെപ്പടെ സർക്കാർ ഓഫിസുകളിൽ കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കോവിസ് പരിശോധന വർധിപ്പിക്കണം. വാക്സിൻ സ്വീകരിച്ചതുകൊണ്ട് മാസ്ക് ധരിക്കാതെ ഓഫിസുകളിൽ ഇടപഴകരുത്. ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമായി തുടരും.
കോൾ അറ്റ് സ്കൂൾ കോൾ അറ്റ് കോളജ് പ്രവർത്തനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് നിയന്ത്രിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് കലക്ടർ പറഞ്ഞു. ഓൺലൈനായി സംഘടിപ്പിച്ച യോഗത്തിൽ എ.ഡി.എം അതുൽ എസ്. നാഥ്, ഐ.ഇ.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.