തമിഴ്നാട്ടിലെ വിടുതലൈ ചിരുതൈകൾ കച്ചി (പാർട്ടി) സമരവേദിയിൽ -ഡോ.തൊൽ തിരു മണവാളൻ എം.പി
തിരുവനന്തപുരം: നിരാഹാര സമരം തുടരുന്ന ആശ പ്രവർത്തകരോട് അനുഭാവം പ്രകടിപ്പിച്ച് സമരവേദിയിൽ നാളെ കൂട്ട ഉപവാസം നടക്കും. ആശാ പ്രവർത്തകർക്കൊപ്പം പൊതുപ്രവർത്തകരും ഉപവാസ സമരത്തിൽ പങ്കെടുക്കും. സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീടുകളിൽ ഉപവാസം അനുഷ്ഠിച്ച് സ്ത്രീകൾ സമരത്തിൽ പങ്കാളികളാകും.
രാവിലെ 10 ന് ഡോ.പി. ഗീത ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. സമരവേദിയിൽ എത്തിച്ചേരാൻ കഴിയാത്ത ആശാവർക്കർമാർ അതത് സെൻററുകളിലോ പ്രത്യേക കേന്ദ്രങ്ങളിലോ ഉപവാസ സമരം നടത്തും. ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ അനുകൂല്യം നൽകുക, വിരമിക്കുന്നവർക്ക് പെൻഷൻ ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 10നാണ് സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല രാപകൽ സമരം ആരംഭിച്ചത്.
ഉദ്യോഗസ്ഥ തലത്തിലും മന്ത്രി തലത്തിലും ചർച്ചകൾ നടന്നെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ സമരത്തിൻ്റെ 39-ാം ദിവസമാണ് നിരാഹാര സമരം ആരംഭിച്ചത്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു, ആശാവർക്കർമാരായ കെ. പി. തങ്കമണി, എം. ശോഭ എന്നിവരാണ് ഇപ്പോൾ സമരം തുടരുന്നത്.
വിടുതലൈ ചിരുതൈകൾ കച്ചി (പാർട്ടി) യുടെ ദേശീയ പ്രസിഡൻറും ചിദംബരം മണ്ഡലം എം.പിയുമായ ഡോ.തൊൽ തിരുമാവളവൻ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, മുൻ എം.പി രമ്യ ഹരിദാസ്, ഷാനിമോൾ ഉസ്മാൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി.ആർ.രോഹിത് നാഥ്, റവ.ഫാദർ ലാലു യേശുദാസ്, ട്രൈബൽ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് സി.തുളസീധരൻ കാണി, കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, ഡോ.ദിലീപ്, ഡോ.ഡോ.ഷിനോ പി.ജോസ്. ഡോ.സിന്ധു, ഡോ. ദീപമോൾ മാത്യു, പ്രവീൺ സാകല്യ, കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ വനിതാ വേദി സംസ്ഥാന കൺവീനർ പ്രൊഫ.പ്രജിത, ആൾ കേരള സെൽഫ് ഫിനാൻസ് സ്കൂൾ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് രാംദാസ് കതിരൂർ, ഗുരുവീക്ഷണം മാസിക എഡിറ്റർ പി. ജി വി.എം ധർമ്മജൻ, എം.എ. നെൽസൻ, സുജിത്ത്, അമച്വർ റേഡിയോ സൊസൈറ്റി വടകര ക്ലബ്ബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.പി. പ്രകാശൻ, ജനകീയ പ്രതിരോധ സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സി. സദാനന്ദൻ എന്നിവർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരവേദിയിൽ എത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.