തൃപ്പൂണിത്തുറയിൽ കെ. ബാബുവിനായി കൂട്ട രാജി; ആറ് മണ്ഡലം പ്രസിഡന്‍റുമാരും 120 ബൂത്ത് പ്രസിഡന്‍റുമാരും രാജിക്കത്ത് നൽകി

കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തിൽ മുൻ മന്ത്രി കെ. ബാബുവിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കൂട്ട രാജി. സ്ഥാനാർഥി സാധ്യത പട്ടികയിൽ കൊച്ചി മുൻ മേയർ സൗമിനി ജെയിൻ മുന്നിലെത്തിയതോടെയാണ് ബാബുവിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തിയത്. രണ്ട് ഡി.സി.സി സെക്രട്ടറിമാരും നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാനും ആറ് മണ്ഡലം പ്രസിഡന്‍റുമാരും 120ഓളം ബൂത്ത് പ്രസിഡന്‍റുമാരും രാജിക്കത്ത് നൽകി.

രാജിക്കത്ത് ഡി.സി.സിക്കും കെ.പി.സി.സിക്കും അയക്കാനാണ് തീരുമാനം. ബാബുവിനെ അനുകൂലിക്കുന്നവർ തൃപ്പൂണിത്തുറയിൽ യോഗം ചേർന്നു. സൗമിനി ജെയിന് തൃപ്പൂണിത്തുറയുമായി യാതൊരു ബന്ധവുമില്ലെന്നും ബാബുവിനെ തന്നെ മത്സരിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

2016ൽ 4,467 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സി.പി.എം യുവനേതാവ് എം. സ്വരാജ് തൃപ്പൂണിത്തുറയിൽ ബാബുവിനെ വീഴ്ത്തിയത്. ഇത്തവണയും സ്വരാജ് ആണ് തൃപ്പൂണിത്തുറയിൽ എൽ.ഡി.എഫ് സ്ഥാനാർഥി. 

Tags:    
News Summary - Mass resignation for k Babu in thrippunithura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.