പാലക്കാട്: അലനല്ലൂര്‍ കോഓപ്പറേറ്റീവ് അർബൻ ക്രെഡിറ്റ് സൊസൈറ്റിയിൽ വന്‍ ക്രമക്കേട് നടന്നതായി ജോയന്റ് രജിസ്ട്രാറുടെ കണ്ടെത്തൽ. മുന്‍ പ്രസിഡന്റും സെക്രട്ടറിയും ജോയന്റ് അക്കൗണ്ട് ഉണ്ടാക്കി പണം വകമാറ്റിയതായാണ് കണ്ടെത്തൽ. 2005ലാണ് സംഘം രജിസ്റ്റര്‍ ചെയ്തത്. അന്നുമുതല്‍ 2021വരെ പ്രസിഡന്റായിരുന്ന ആളും അന്നത്തെ സെക്രട്ടറിയും ചേർന്ന് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് സഹകരണ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. മതിയായ അനുമതി ഇല്ലാതെ പല ആവശ്യങ്ങള്‍ക്കും പണംചെലവഴിച്ചു.
പണം വകമാറ്റി വായ്പ അനുവദിച്ചപ്പോള്‍ കമീഷന്‍ കൈപ്പറ്റി. ബോര്‍ഡ് മീറ്റിങ്ങിന് എത്താത്തവരുടെ വ്യാജ ഒപ്പിട്ടു. സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ച് മറ്റൊരു കെട്ടിടത്തിലേക്ക് ബാങ്ക് മാറ്റിയിരുന്നു. പുതിയ ബാങ്കിന്റെ ഇന്റീരിയര്‍ ഡിസൈനായി ടെൻഡര്‍ വിളിച്ചതിലും ക്രമക്കേട് നടന്നു. ഇരുവരുടെയും ജോയന്റ് അക്കൗണ്ടിലെ പണത്തിലും ദുരൂഹതയുണ്ട്.
കമീഷന്‍ തുകയാണിതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ക്രമക്കേടില്‍ തുടര്‍നടപടികളുമായി സഹകരണ വകുപ്പ് മുന്നോട്ടുപോവുകയാണ്. ഫെബ്രുവരി എട്ടിന് ബാങ്കിലെ 16 ഡയറക്ടര്‍മാരോടും ഹാജരാകാൻ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.