തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ വിവിധ പദ്ധതികള്‍ക്കായി 18.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് 5.50 കോടി രൂപ, ആലപ്പുഴ മെഡിക്കല്‍ കോളജിന് 3.50 കോടി രൂപ, കോട്ടയം മെഡിക്കല്‍ കോളജിന് 3.56 കോടി രൂപ, കോഴിക്കോട് മെഡിക്കല്‍ കോളജിന് 5.50 കോടി രൂപ, എറണാകുളം മെഡിക്കല്‍ കോളജിന് 50 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. വിവിധ മെഡിക്കല്‍ കോളജുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും ഉന്നത ശ്രേണിയിലുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെയും മറ്റും വാര്‍ഷിക മെയിൻറനന്സിനുമായാണ് തുക അനുവദിച്ചതെന്ന് മന്ത്രി അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒ.പി ബ്ലോക്കിലെയും സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലെയും ശുചിമുറികളുടെ നവീകരണത്തിനായി 2.50 കോടി രൂപയാണ് അനുവദിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രി, എസ്.എ.ടി ആശുപത്രി, എസ്.എസ്.ബി, എം.എസ്.ബി എന്നിവിടങ്ങളിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ വാര്‍ഷിക മെയിൻറനന്‍സിനായി 1,50,22,500 രൂപയും നിലവിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ ഇൻസ്റ്റലേഷനായി 90 ലക്ഷം രൂപയും വാര്‍ഡ് 15 നവീകരിക്കുന്നതിനായി 38 ലക്ഷം രൂപയും ഇ.പി.എ.ബി.എക്സ്. സിസ്റ്റം മെയിൻറനന്‍സിനായി 8.26 ലക്ഷം രൂപയും എ.സി, പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കല്‍ വിഭാഗത്തിന് വാര്‍ഷിക മെയിൻറനന്‍സിനായി 13,51,500 രൂപയും അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അനാട്ടമി വിഭാഗത്തിന് 17 ലക്ഷം രൂപയും ബയോകെമിസ്ട്രി വിഭാഗത്തിന് 30 ലക്ഷം രൂപയും ബ്ലഡ് ബാങ്കിന് 55 ലക്ഷം രൂപയും പ്രധാനപ്പെട്ട ജോലികള്‍ക്കായി അനുവദിച്ചിട്ടുണ്ട്.
ഐ.എം.സി.എച്ചില് പുതിയ ഹിയറിങ് സ്ക്രീനിങ് റൂമിന് ഏഴ് ലക്ഷം, ഒബ്സര്‍വേഷന്‍ റൂമിന് സമീപം ശുചിമുറി സ്ഥാപിക്കുന്നതിനും മെഡിക്കല്‍ റെക്കോഡ് ലൈബ്രറി മാറ്റിസ്ഥാപിക്കുന്നതിനായും 35 ലക്ഷം, വാര്‍ഡ് 23 നവീകരണത്തിന് 21 ലക്ഷം രൂപയും അനുവദിച്ചു. എറണാകുളം മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ വാര്‍ഷിക മെയിൻറനന്‍സിന് 22 ലക്ഷം, ലിഫ്റ്റ് മെയിൻറനന്‍സിന് 13.50 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.