തിരുവനന്തപുരം: മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവേശനാനുമതി നൽകാന് ആരോഗ്യസര്‍വകലാശാല ഗവേണിങ് കൗൺസിൽ തീരുമാനം.
കാരക്കോണം സി.എസ്.ഐ, കൊല്ലം അസീസിയ, തിരുവനന്തപുരം എസ്.യു.ടി എന്നീ കോളജുകളിലെ പ്രവേശനവിലക്കാണ് നീങ്ങിയത്. ഈ കോളജുകളിലെ 300 എം.ബി.ബി.എസ് സീറ്റ് പ്രവേശന പരീക്ഷ കമീഷണർ അടുത്ത അലോട്ട്മെൻറില്‍ ഉൾപ്പെടുത്തും. കോതമംഗലം ഇന്ദിര ഗാന്ധി ഡെൻറല്‍ കോളജിനും പ്രവേശനാനുമതി നൽകി. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ പ്രവേശനവിലക്ക് നീക്കുന്ന കാര്യം കൗണ്‍സില്‍ പരിഗണിച്ചില്ല.
തിരുവനന്തപുരം എസ്.യു.ടി മെഡിക്കല്‍ കോളജിന് ഉപാധികളോടെയാണ് അനുമതി. അധ്യാപകരുടെ എണ്ണത്തിലുള്ള അഞ്ചുശതമാനം കുറവ് മൂന്നുമാസത്തിനകം പരിഹരിക്കണമെന്ന് ശനിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ നിർദേശിച്ചു.
മറ്റ് രണ്ട് കോളജുകളില്‍ സര്‍വകലാശാലയുടെ രണ്ടാം വട്ട പരിശോധനയില്‍ ഏറക്കുറെ ന്യൂനത പരിഹരിച്ചതായി കണ്ടെത്തിയിരുന്നു. അവശേഷിക്കുന്ന പ്രശ്നം പരിഹരിക്കുന്നതുസംബന്ധിച്ച് കോളജുകളില്‍നിന്ന് രേഖാമൂലം ഉറപ്പുവാങ്ങിയായിരിക്കും പ്രവേശനാനുമതി നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.