തിരുവനന്തപുരം: കോവിഡ് മൂന്നാംതരംഗം മുന്നിൽകണ്ട് കുട്ടികൾക്കായുള്ള ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാൻ ബജറ്റിൽ തീരുമാനം. ഇതിന് പ്രാരംഭഘട്ടമായി 25 കോടി രൂപ വകയിരുത്തി.
ആദ്യപടിയായി പീഡിയാട്രിക് ഐ.സി.യുകളിലെ കിടക്കകളുടെ എണ്ണം വർധിപ്പിക്കും. സ്ഥല ലഭ്യതയുള്ള ജില്ല ആശുപത്രികളിലും തെരഞ്ഞെടുത്ത ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും പീഡിയാട്രിക് ഐ.സി.യു വാർഡുകൾ നിർമിക്കും. ഇതിനാണ് 25 കോടി വകയിരുത്തിയത്.
കോവിഡ് മൂന്നാംതരംഗം വരാനുണ്ടെന്നും കുട്ടികളെ സാരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സൗകര്യങ്ങൾ വർധിപ്പിക്കുന്നത്.
പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിനായി ഓരോ മെഡിക്കൽ കോളജുകളിലും ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ ബ്ലോക്കുകൾ നിർമിക്കുന്നതിനായി 50 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.