കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് ഞായറാഴ്ച. സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ ഭാരവാഹികളെയാണ് തെരഞ്ഞെടുക്കുന്നത്. രൂപവത്കരണം മുതല്‍ 32 വര്‍ഷം സംഘടനയെ നയിച്ച ടി. നസിറുദ്ദീൻ മരണപ്പെട്ടതിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ അധ്യക്ഷസ്ഥാനത്തേക്ക് രണ്ടുപേരാണ് മത്സരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആലപ്പുഴ ജില്ല പ്രസിഡന്റുമായ രാജു അപ്‌സരയും സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ല പ്രസിഡന്റുമായ പെരിങ്ങാമല രാമചന്ദ്രനും തമ്മിലാണ് മത്സരം. കലൂരിലെ റിനൈ ഇവന്റ് ഹബില്‍ രാവിലെ 10.30ന് വോട്ടെടുപ്പ് ആരംഭിക്കും. 444 പ്രതിനിധികള്‍ക്കാണ് വോട്ടവകാശം.
ജില്ല തെരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ പാലക്കാട് ജില്ലക്ക് ഇക്കുറി വോട്ടവകാശം ഇല്ല. ടി. നസിറുദ്ദീന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം ജില്ല പ്രസിഡന്റ് കുഞ്ഞാവു ഹാജിയാണ് ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.