ആലുവ : മെട്രോ സ്‌റ്റേഷനിലെ സ്‌കൈ ബ്രിഡ്ജ് പൈലിങ് ജോലിക്കായുള്ള ഇരുമ്പ് റാഡുകള്‍ മോഷ് ടിച്ച രണ്ട് പേര്‍ പൊലീസ് പിടിയില്‍. തമിഴ്‌നാട് തിരുവണ്ണാമല ജില്ലയിലെ പിയല്‍ തണ്ട ഒന്നാം തെരുവില്‍ രാജേന്ദ്രന്‍ (30), വെസ്‌റ്റ് ബംഗാള്‍ ജയ്പാല്‍ ഗുഡി ജില്ലയില്‍ ബീര്‍പ്പട ഭാഗത്ത് സുജര്‍ലാമ (43) എന്നിവരാണു ആലുവ പൊലീസിെൻറ പിടിയിലായത്.
മെട്രോ കരാര്‍ കമ്പനിക്കാര്‍ പൈലിംഗിനായി വാടകക്ക് എടുത്തിരുന്ന ട്രാക്റ്ററില്‍ ഘടിപ്പിച്ചിരുന്ന 9600 രൂപയുടെ എട്ട് റാഡുകളാണു പ്രതികള്‍ മോഷ്ടിച്ചത്. ഇത് മറ്റൊരു വാഹനത്തില്‍ കയറ്റി വൈറ്റിലയിലെ മറ്റൊരു കെട്ടിട നിര്‍മ്മാണ സ്ഥലത്ത് കൊണ്ടുപോയി വില്‍ ക്കുകയായിരുന്നു. മൊത്തം മൂന്ന് പ്രതികളാണുള്ളത്. മൂന്നാമത്തെ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുകയാണു. കരാര്‍ കമ്പനിയില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന രാജേന്ദ്രെൻറ സഹായത്തോടെയാണു മറ്റ് പ്രതികള്‍ മോഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.