തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തബാധിത പ്രദേശം സന്ദർശിക്കാനെത്തിയ മേജർ രവിക്കെതിരെ സൈനിക യൂനിഫോം ദുരുപയോഗം ചെയ്തെന്ന് കാണിച്ച് പരാതി. ഡിഫൻസ് സർവീസ് റെഗുലേഷൻ പ്രകാരം സൈന്യത്തിൽ നിന്നും വിരമിച്ചയാൾ സൈനിക യൂനിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും മേജർ രവി സൈനിക യൂനിഫോം ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതി. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ആർ.എ അരുൺ എന്നയാളാണ് പരാതി നൽകിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പൊലീസിനും പ്രതിരോധ മന്ത്രാലയത്തിനും ഇയാൾ പരാതി നൽകിയിട്ടുണ്ട്.
സൈനിക യൂനിഫോം ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് മേജർ രവിയുടെ പ്രവൃത്തിയെന്നും ഇത് സുരക്ഷാ പ്രശ്‌നങ്ങൾ ഉയർത്തുന്നുണ്ടെന്നും വ്യക്തമാക്കിയ പരാതിക്കാരൻ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതുൾപ്പെടെ മേജർ രവിയുടെ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നുവെന്നും പറഞ്ഞു. മോഹൻലാലിനൊപ്പമാണ് മേജർ രവി അടങ്ങുന്ന സംഘം ഇന്ന് വയനാട് ദുരന്തമുഖത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.